May 8, 2024

മേപ്പാടിയിൽ ഭൂമിപ്രശ്നം വീണ്ടും സങ്കീർണ്ണമാകുന്നു.

0
Img 20180117 Wa0326
മേപ്പാടിയിൽ ഭൂമിപ്രശ്നം വീണ്ടും സങ്കീർണ്ണമാകുന്നു.
: മേപ്പാടിയിൽ തോട്ട ഭൂമിയുമായി ബന്ദ പെട്ട പ്രശ്നങ്ങൾ കുടുതൽ സങ്കീർണമാക്കുന്നു ഹാരിസൺസ് മലയാളം പ്ലാന്റേഷൻ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് തോട്ട ഭൂമിയുമായുള്ള അതിർത്തി പ്രദേശങ്ങളിൽ നികുതി സ്വീകരിക്കൽ നിർത്തിവച്ചിരുന്നു .നികുതി സ്വീകരിച്ചാൽ തന്നെ ഭൂമിക്ക് പോക്ക് വരവ് നടത്തുന്നുമില്ല. ഇതിന് സമാനമായ അവസ്ഥയാണ് പോഡാർ പ്ലാന്റേഷനിലും .പോഡാർ കൈവശം വെക്കുന്ന അധിക ഭൂമി വനംവകുപ്പിന് വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് പോഡാർ പ്ലാന്റേഷൻ വനം വകുപ്പിനെ തെറ്റിദ്ധരിപ്പിച്ചു.
 പതിറ്റാണ്ടുകളായി ചെറുകിട കർഷകർ കൃഷി ചെയ്ത് വീട് വച്ച് താമസിക്കുന്ന ഭൂമിയാണ് പോഡാർകമ്പനി വനംവകുപ്പിന് കൈമാറാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. മൂപ്പൈനാട് 
വില്ലേജ് പരിധിയിൽ പെടുന്ന സ്ഥലങ്ങളാണ് ചൂണ്ടി കാണിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഭുമി വിൽക്കാൻ പാടില്ലന്ന് വനം വകുപ്പ് പ്രദേശവാസികളെ അറിയിച്ചു.
ഈ നടപടി  സാധാരണക്കാരായ പ്രദേശവാസികൾക്കാണ് ദുരിതമായത് .ഭൂമി വിട്ടു നൽകാൻ സന്നദ്ധത അറിയിച്ച് നൽകിയ സർവ്വെ നമ്പറുകളിൽ പെടുന്ന ഭൂമി അധികവും ചെറുകിട കർഷകരുടെ കൈവശമാണ് ….
നാൽപ്പത് വർഷത്തിലധികമായി കൈവശം വച്ച് ഈ വർഷം പോലും നികുതി അടക്കുകയും ചെയ്ത ഭൂമിയാണ് വനം വകുപ്പിന് ചൂണ്ടി കാട്ടിയത്….
വനം വകുപ്പ് സർവ്വെ നമ്പർ പ്രകാരം പരിശോധന നടത്തിയപ്പോഴാണ്  ഭൂമി സാധാരണക്കാരുടെ താണെന്ന് മനസിലാവുന്നത് ….
ഭൂമി കൈമാറ്റം ചെയ്യുകയൊ വിൽക്കുകയൊ ചെയ്യരുതെന്ന് ഉദ്യോഗസ്ഥർ പ്രദേശവാസികളെ അറിയിക്കുകയും ചെയ്തു.
ഇപ്പോൾ പ്രദേശവാസികൾ ഏറെ ആശങ്കയിലാണ് .ഇനി ഭൂമി പരിശോധിച്ച റിപ്പോർട്ട് വനം വകുപ്പ് കോടതിയിൽ ഹാജരാക്കും. തുടർന്നുള്ള കോടതി നടപടിക്ക് ശേഷം മാത്രമെ  വിൽപ്പനയും ബാങ്കിൽ നിന്നും വായ്പയെടുക്കലും 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *