April 29, 2024

എടത്തന ഗവ: ട്രൈബൽ ഹയർസെക്കന്ററി സ്ക്കൂളിലെ തെളിച്ചം 2018 പദ്ധതിക്ക് തുടക്കമായി

0
Img 20180117 104918

മാനന്തവാടി: വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി എടത്തന ഗവ: ട്രൈബൽ ഹയർസെക്കണ്ടറി സ്ക്കുളിൽ നടപ്പിലാക്കുന്ന തെളിച്ചം 2018 ന് തുടക്കമായി.1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലെ  കുട്ടികളുടെ രക്ഷിതാക്കൾക്കാണ് തെളിച്ചം 2018 പദ്ധതിയിലൂടെ പരിശീലനം നൽകുന്നത്.

കതിരിൽ വളം വച്ചിട്ട് കാര്യമില്ലാ എന്ന വലിയ തിരിച്ചറിവാണ് 90% ത്തോളം ഗ്രോത്ര വിദ്യാർത്ഥികൾ പഠിക്കുന്ന മാനന്തവാടി  എടത്തന ഗവ: ട്രൈബൽ ഹയർസെക്കണ്ടറി സ്ക്കുളിലെ അധ്യാപകരും പി.റ്റി.എ യും ചേർന്ന് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിക്കാൻ കാരണം .താഴെ തലം മുതൽ അക്കാദമിക്ക് നിലവാരം ഉയർത്താൻ പ്രൈമറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വേണ്ടത്ര ബോധവൽക്കരണം നൽകിയാൽ മാത്രമേ കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കു ഏന്ന തിരിച്ചറിവാണ് ഇത്തരം പദ്ധതി നടപ്പിലാക്കാൻ കാരണമെന്ന്   പി.റ്റി എ പ്രസിഡണ്ട് വിനോദ് പറഞ്ഞു. 
തെളിച്ചം 2018 പദ്ധതിയുടെ ഉദ്ഘാടനം സബ്ബ് കലക്ടർ ഉമേഷ് ഏൻ ഏസ് കെ നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചക്ക് രക്ഷിതാക്കളുടെ പങ്ക് വലുതാണ് ഏന്നും .വികസനത്തിന്റെ ആയുധം വിദ്യാഭ്യാസമാണ് ഏന്നും വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമുഹത്തിന്റെ വളർച്ച നേടിയേടുക്കാൻ കഴിയുകയുള്ളു ഏന്നും പദ്ധതി ഉദ്ഘാടനം ചെയിത്  കൊണ്ട് സബ്ബ് കലക്ടർ പറഞ്ഞു. 
തവിഞ്ഞാൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ജെ ഷജിത്ത് .അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിനേശ് ബാബു, ബി.പി.ഒ കെ. സത്യൻ മാഷ്, വാർഡ് മെമ്പർ ബിന്ദു വിജയകുമാർ, ഹെഡ്മാസ്റ്റർ .കെ മോഹൻ, ഇ.കെ ചന്തു ,കെ കെ സി അബൂബക്കർ, ജെസി ,ഏൻ വി ഷിജു, സി.വി കുര്യാച്ചൻ ,രജനിരാജ് വി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.വിവിധ സെക്ഷനുകളിൽ .എം പ്രദീപൻ മാസ്റ്റർ, സൗമ്യേന്ദ്രൻ കണ്ണമ്പള്ളി, എം.കെ ഷാജു മാസ്റ്റർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. പരിപാടിയിൽ  94 ഓളം രക്ഷിതാക്കളും പങ്കെടുത്തു .പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് പരിപാടികൾ നടത്തിയതും .ജില്ലയിൽ തന്നെ ഇത് ആദ്യമായാണ് പ്രൈമറി രക്ഷിതാക്കൾക്കുള്ള സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത് രാവിലെ അരംഭിച്ച് രക്ഷാകർതൃ സംഗമം രാത്രി  10 മണിയോടെയാണ് സമാപിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *