March 29, 2024

പ്രഥമ നഗരസഭാ ദിനാഘോഷം നാളെ മന്ത്രി കെ.ടി.ജലീൽ ബത്തേരിയിൽ ഉദ്ഘാടനം ചെയ്യും

0
കേരളത്തിന്റെ നഗരഭരണത്തിനായി രൂപം കൊണ്ട  നഗരകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രഥമ നഗരസഭാ ദിനാഘോഷം ബത്തേരിയിൽ ഇടത്തറ ഔഡിറ്റോറിയത്തിൽ നാളെ(ജനുവരി 19) രാവിലെ 10.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.ഐ.ഷാനവാസ് എം.പി., എം.എൽ.എമാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി എന്നിവർ പ്രസംഗിക്കും. തദ്ദേശ സ്വയംഭരണ(നഗരം) സെക്രട്ടറി ഡോ. ബി.അശോക് മുഖ്യപ്രഭാഷണം നടത്തും.  ചടങ്ങിൽ മികച്ച നഗരസഭകൾക്കുള്ള നഗരപാലികാ ട്രോഫിയും മുനിസിപ്പൽ കോർപ്പറേഷനുകൾക്കുള്ള മഹാ നഗരപാലികാ ട്രോഫിയും വിതരണം ചെയ്യും. കൂടാതെ വിവിധ സെമിനാറുകളും ചർച്ചകളും നടക്കും. 
കൽപ്പറ്റ നഗരസഭ ഓഫീസ് കെട്ടിടം ഉദ്ഘാടനം 
പുതുതായി നിർമ്മിച്ച കൽപ്പറ്റ നഗരസഭ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ( ജനുവരി 19ന് ) വൈകീട്ട് '്അഞ്ചിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ നിർവഹിക്കും. സി.കെ.ശശീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.  എം.ഐ.ഷാനവാസ്.എം.പി. മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, കൽപ്പറ്റ നഗരസഭാ ചെയർമാൻ ഉമൈബ മൊയ്തീൻകു'ട്ടി., രാഷ്ട്രീയ പ്രമുഖർ, ഉദേ്യാഗസ്ഥർ എന്നിവർ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *