കടബാധ്യതയെ തുടർന്ന് യുവകർഷകൻ ജീവനൊടുക്കി.: കമ്മന കുണ്ടാല പാറേമറ്റത്തിൽ ഷിബു (44) ആണ് മരിച്ചത്.
മാനന്തവാടി: കടബാധ്യതയെ തുടർന്ന് യുവകർഷകൻ ജീവനൊടുക്കി. കമ്മന കുണ്ടാല പാറേമറ്റത്തിൽ ഷിബു (44) ആണ് മരിച്ചത്.പത്ത് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ള ഷിബുവിനെ ഇന്നലെ രാത്രിയിൽ വീടിന് സമീപം വിഷം കഴിച്ചനിലയിൽ കാണുകയായിരുന്നു . ബേങ്കുകളിലും വ്യക്തികൾക്കുമായി10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. വാഴ, ഇഞ്ചി തുടങ്ങിയ കൃഷികൾ നശിച്ചതും വിലത്തകർച്ചയുമാണ് ആത്മഹത്യക്ക് കാരണമായതെന്ന് ബന്ധുക്കൾ പറഞ്ഞു.സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കമ്മന സീനായി പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ: ലിനിഷ. മക്കൾ: അതുൽ, വിസ്മയ.






Leave a Reply