April 20, 2026

ഡി.ജെ. പാർട്ടിക്കിടെ അക്രമം നടത്തിയ 12 പേർ പൊലീസ് കസ്റ്റഡിയിൽ

0
IMG-20180119-WA0043
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: അമ്പലവയലിൽ പൂപ്പൊലി സമാപന ദിവസം നടന്ന ഡി.ജെ. പാർട്ടിക്കിടെ അക്രമം നടത്തിയ സംഘത്തിലെ 12 പേർ പൊലീസ് കസ്റ്റഡിയിൽ. അമ്പലവയൽ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.  അമ്പലവയൽ എസ്.ഐ. അബ്ബാസലി ഉൾപ്പെടെ  നിരവധി പേർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. അക്രമികൾ കസേരകൾ തകർക്കുകയും പൂന്തോട്ടം, ചെടി ചട്ടികൾ, ചെടികൾ, വെർട്ടിക്കൽ ഗാർഡൻ, ചിൽഡ്രൻസ് ഗാർഡൻ, ടിക്കറ്റ് കൗണ്ടർ, പ്രവേശന കവാടം എന്നിവ നശിപ്പിക്കുകയും ചെയ്തു. ഐസ് ക്രീം കച്ചവടക്കാരുടെ കൗണ്ടർ ആക്രമിച്ച് അക്രമികൾ ഐസ് ക്രീം തട്ടിയെടുത്തു. വിദേശ കലാകാരൻമാരുൾപ്പടെ ഉള്ളവരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പക്ഷികളുടെ കൂട്ടുകൾ തുറന്നു വിട്ടു. പ്രവേശന കവാടത്തിനടുത്തുള്ള ചെടികൾ സാമൂഹ്യ ദ്രോഹികൾ എടുത്തുകൊണ്ടു പോയി. കല്ലേറും ലാത്തി ചാർജും മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *