April 19, 2026

ശ്രീചിത്തിര: മാനന്തവാടി എം.എൽ.എ.യാഥാർത്ഥ്യങ്ങൾ പഠിക്കാൻ തയ്യാറാകണം: എം.പി.ഷാനവാസ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി -വയനാട്ടിൽ ശ്രീചിത്തിരയൂണിറ്റ് സ്ഥാപിക്കുന്ന കാര്യത്തിൽ മാനന്തവാടി എം.എൽ.എ.ഒ.ആർ.കേളു യാഥാർത്ഥ്യങ്ങൾ പഠിക്കാൻ തയ്യാറാകണമെന്ന് എം.ഐ.ഷാനവാസ് എം.പി. വാർത്ത സമ്മേളനത്തിൽ ആവിശ്യപ്പെട്ടു.ശ്രീ ചിത്തിരയൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങളും ഇൻസ്റ്റിററ്യൂട്ടും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.ഇതനുസരിച്ച് സ്ഥലം ഏറ്റെടുത്ത് കൈമാറണം. സ്ഥലം കൈമാറാനുള്ള എല്ലാ നടപടികളും യു.ഡി.എഫ്.സർക്കാർ ചെയ്തു വച്ചതാണ്. എന്നാൽ ഈ സർക്കാർ സ്ഥലം അവർക്ക് 'കൈമാറാനോ സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.എം.പി. എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും ശ്രമം നടത്തുന്നുണ്ട്. എന്നാൽ സംസ്ഥാന സർക്കർ ഒരു ശ്രമവും നടത്തുന്നില്ല.
     ശ്രീ ചിത്തിരക്ക് പണമില്ലെങ്കിൽ പണം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം അല്ലെങ്കിൽ കേന്ദ്ര സർക്കാരിനോട് സഹായം ആവിശ്യപ്പെടണം. ഇതൊന്നും ചെയ്യാതെ എം.പി.ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ജനങ്ങൾ തിരിച്ചറിയും. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ അദ്ദേഹം എം.എൽ.എയെ വെല്ലുവിളിക്കുന്നു. ആരോപണം; തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. 
     സ്ഥലം ഏറ്റെടുത്താൽ കേന്ദ്ര സർക്കാരിനോട് സഹായം ആവിശ്യപ്പെടുമെന്ന് 2011 ൽ അന്നത്തെ ആരോഗ്യ മന്ത്രി ഇടത് എം.എൽ.എ.മാർക്ക് നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് നടപ്പാക്കാൻ ഇപ്പോഴത്തെ സർക്കാർ തയ്യറാകണമെന്നും തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്ത സമ്മേളനത്തിൽ നേതാക്കളായ കെ.എൽ.പൗലോസ്, അഡ്വ.എൻ.കെ.വർഗ്ഗീസ്, പി.വി. ജോർജ് എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *