ആദിവാസി സാക്ഷരതാ കലാസംഗമങ്ങള്‍ ആരംഭിച്ചു
കല്‍പ്പറ്റ:ജില്ലയിലെ തെരഞ്ഞെടുത്ത 300 ആദിവാസികോളനികളില്‍ ആരംഭിച്ച ജനകീയ ആദിവാസി സാക്ഷരതാ ക്ലാസുകളുടെ ഭാഗമായി ജില്ലയിലെ 23 പഞ്ചായത്തിലും 3 നഗരസഭകളിലും ആദിവാസി സാക്ഷരതാ പഠിതാക്കളുടെ കലാസംഗമങ്ങള്‍ ആരംഭിച്ചു. ആദിവാസികളുടെ വട്ടക്കളി, നാടന്‍പ്പാട്ട്, തിരുവാതിര, ഒപ്പന, നാടോടിനൃത്തം തുടങ്ങിയ പരിപാടികളും സംഗമത്തില്‍ അരങ്ങേറും.പടിഞ്ഞാറത്തറ, പൊഴുതന, മേപ്പാടി, പുല്‍പ്പള്ളി, മീനങ്ങാടി പഞ്ചായത്തുകളില്‍ കലാസംഗമം നടത്തി. വെള്ളമുണ്ട, മുള്ളന്‍ക്കൊല്ലി ഗ്രാമ പഞ്ചായത്തുകളില്‍ ജനുവരി 20നും മാനന്തവാടി നഗരസഭയുടെത് കുറുവാദ്വീപില്‍ ജനുവരി 23നും പൂതാടി ഗ്രാമ പഞ്ചായത്ത് സംഗമം 27നും നടക്കും. ജില്ലാതല ആദിവാസി സംഗമം മാര്‍ച്ചില്‍ നടക്കും. ഏപ്രില്‍ 18ന് കോളനികള്‍ സമ്പൂര്‍ണ്ണ സാക്ഷരതാ കോളനികളായി പ്രഖ്യാപിക്കും. ഇതുവരെ 6000ല്‍ അധികം മുതിര്‍വര്‍ ക്ലാസിലെത്തി അക്ഷരങ്ങള്‍പഠിച്ചു.





Leave a Reply