ഹയര്‍സെക്കണ്ടറിതുല്യത; ജില്ലാതല ഉദ്ഘാടനം 22ന്
കല്‍പ്പറ്റ :സംസ്ഥാന സാക്ഷരതാമിഷനും പൊതുവിദ്യാഭ്യാസവകുപ്പും ചേര്‍ന്ന്‍ നടപ്പാക്കുന്ന ഹയര്‍സെക്കണ്ടറി തുല്യതയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 22ന് രാവിലെ 10 ന് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ജില്ലയില്‍ 14 സമ്പര്‍ക്ക പഠനകേന്ദ്രങ്ങളാണുള്ളത്. എല്ലാ ഞായറാഴച്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍ നടക്കുക.പഠിതാക്കള്‍ക്ക് നിരന്തരമൂല്യ നിര്‍ണ്ണയ ക്ലാസുകളും ഉണ്ടായിരിക്കും. രജിസ്റ്റര്‍ചെയ്ത മുഴുവന്‍ പഠിതാക്കളും ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്ന്‍ സാക്ഷരതാ മിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.





Leave a Reply