മാനന്തവാടി: സിപിഐയുടെ 23 മാത് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി വയനാട് ജില്ലാ സമ്മേളനം ഫെബ്രവരി 7,8,9 തിയ്യതികളിൽ മാനന്തവാടിയിൽ നടക്കും.സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 26ന് രാവിലെ 8 മണി മുതൽ വാളാട് വെച്ച് ഏകദിന പ്രൈസ്മണി വോളിബോൾ ടുർണ്ണമെന്റ് നടക്കും മൽസരത്തിൽ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് താരങ്ങൾ പങ്കെടുക്കും.വിജയികൾക്ക് മുൻ എം.എൽ.എ കെ.കെ.അണ്ണൻ മെമ്മോറിയൽ ക്യാഷ്അവാർഡും പുളക്കോട് പോക്കുമെമ്മോറിയൽ ക്യാഷ് അവാർഡും ട്രോഫിയും നൽകും.ജനുവരി 25, 26 തിയ്യതികളിൽ കൊമ്മയാട് വെച്ച് സെവൻസ് ഫുട്ബോൾ മൽസരങ്ങളും നടക്കും.26ന് രാവിലെ 10 മണിമുതൽ സ്വാഗതസംഘം ഓഫിസിൽവെച്ച് 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി ചിത്രരചനാ മൽസരം നടക്കും.27 ന് കൽപ്പറ്റ എം.ജി.റ്റി ഹാളിൽ വെച്ച് നടക്കുന്ന വികസന സെമിനാർ സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം ഉൽഘാടനംചെയ്യും.28 ന് വൈത്തിരിയിൽ പുത്തൻ സാമ്പത്തികനയങ്ങളുംതൊഴിൽമേഖലയും എന്ന വിഷയത്തിൽ ട്രോഡ് യുണിയൻ സെമിനാർ, ബത്തേരിയിൽ വെച്ച് പരിസ്ഥിതിസെമിനാർ, പുൽപ്പള്ളിയിൽ വെച്ച് കാർഷിക സെമിനാർ എന്നിവയും നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുർത്തിയായിവരുന്നതായി സ്വാഗതസംഘം അറിയിച്ചു.വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എൻ.സോമൻനായർ, കൺവീനർ ഇ.ജെ.ബാബു, ട്രഷറർ ജോണി മറ്റത്തിലാനി, വി.കെ.ശശിധരൻ, കെ.പി .വിജയൻ, ദിനേശ്ബാബു എന്നിവർ പങ്കെടുത്തു.
Leave a Reply