April 21, 2026

ഡയാന ജില്ലാ ഷട്ടിൽ ടൂർണ്ണമെന്റ്: റിജിൻ റോഷ് ചാമ്പ്യൻ

0
IMG-20180122-WA0183
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഡയാന സ്പോർട്സ്ആന്റ് ആർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  വയനാട് ജില്ലാ ഷട്ടിൽ ടൂർണ്ണമെന്റ്  മെൻസ് സിംഗിൾസ്   വിഭാഗത്തിൽ ചുള്ളിയോട് റിജിൻ റോഷ് ചാമ്പ്യനായി.
അഭിജിത്ത് മാനന്തവാടി രണ്ടാം സ്ഥാനം നേടി.
വെറ്ററൻസ് സിങ്കിൾസ്
വിഭാഗത്തിൽ മാനന്തവാടി ഡയാന ക്ലബിലെ ഡോസ ജിത്ത് ഒന്നാം സ്ഥാനവും ഇ പി ദിവാകരൻ റണ്ണർ അപ്പും കരസ്ഥമാക്കി
വെറ്ററൻസ് ഡബിൾസ് വിഭാഗത്തിൽ മീനങ്ങാടി യൂനുസ് ആന്റ് ജയപ്രകാശ് ടീംഒന്നാം സ്ഥാനവും മീനങ്ങാടി സജി ആന്റ് ജോസ് ടീം രണ്ടാം സ്ഥാനവും നേടി .മാസ്റ്റോർസ് സിങ്കിൾസ് വിഭാഗത്തിൽ കമ്പളക്കാട് നൗഷാദ് ഒന്നാം സ്ഥാനവും മാനന്തവാടി ഡോ.സജിത്ത് രണ്ടാംസ്ഥാനവും നേടി.
മാസ്റ്റേർസ് ഡബിൾസ് വിഭാഗത്തിൽ കമ്പളക്കാട് നൗഷാദ് ആന്റ് ബിപിൽ ടീം ഒന്നാം സ്ഥാനവും കൽപ്പറ്റ ഷൈജൽ ആന്റ് ഷാജി ടീം രണ്ടാം സ്ഥാനവും നേടി.
മെൻസ് ഡബിൾസ് വിഭാഗത്തിൽ റിജിൻ റോഷ് ആന്റ് മുഹമ്മദ് സനൂപ് ചുള്ളിയോട് ടീം ഒന്നാം സ്ഥാനവും കൽപ്പറ്റ സന്തോഷ് ആന്റ് അശോക് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 വിജയികൾക്ക് മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യ സമ്മാനം വിതരണം ചെയ്തു. ക്ലബ് പ്രസിഡണ്ട് ഇ എംശ്രീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .എൻ എ റഹീം ഉപഹാരം നൽകി.
ഡോ പി സി സജിത്ത് സ്വാഗതവും സി കെ ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *