April 17, 2026

ഉപഭോക്താവിനെ അപമാനിച്ചു: മാനനഷ്ടകേസിൽ സപ്ലൈകോ മാനേജരെ കോടതി ശിക്ഷിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സപ്ലൈകോ സ്റ്റോറിൽ സാധനങ്ങൾ വാങ്ങാൻ ചെന്ന ഉപഭോക്താവിനോട്  ജനങ്ങളുടെ മുമ്പിൽ അപമര്യാദയായി പെരുമാറിയ സപ്ലൈകോ മാനേജരെ കോടതി ശിക്ഷിച്ചു. വയനാട് ജില്ലാ പഞ്ചായത്തംഗവും പൊതു പ്രവർത്തകയുമായ അനില തോമസിന്റെ പരാതിയിൽ സപ്ലൈകോ കൽപ്പറ്റ മാനേജരായ ജമീലയെയാണ് കൽപ്പറ്റ സി. ജെ.എം. കോടതി ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്തത്. പരാതിക്കാരിക്ക് നഷ്ടപരിഹാരമായി ഇരുപത്തിയ യ്യായിരം രൂപയും കോടതി ചിലവിനായി അയ്യായിരം രൂപയും ഒടുക്കണം. പിഴ ഒടുക്കാൻ കോടതി രണ്ട് മാസം സമയം അനുവദിച്ചു. 2014-ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പരാതിക്കാരി  ജനപ്രതിനിധിയായിരുന്നില്ല. ഐ.പി.സി. 500 പ്രകാരമാണ് ഇവർ കേസ് ഫയൽ ചെയ്തത്. പരാതിക്കാരിക്ക് വേണ്ടി അഡ്വ: രഞ്ജിത്ത് കുമാർ ഹാജരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *