April 17, 2026

റിപ്പണ്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 26 മുതല്‍ ഫെബ്രുവരി നാലുവരെ

0
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: റിപ്പണ്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 26 മുതല്‍ ഫെബ്രുവരി നാലുവരെ നടക്കും. 26 ന് വൈകിട്ട് 4.15 ന് ഇടവക വികാരി ഫാ. ബിജു പുന്നയക്കാപടവില്‍ കൊടിയേറ്റും. 4.30ന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം ഫാ.ജോണി കല്ലുപുര. 27 ന് വൈകിട്ട് 430ന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന, ഫാ. ജോര്‍ജ് കല്ലടാന്തിയില്‍. 28ന് രാവിലെ 7.15ന് ആരാധന, വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന ഫാ.അലക്‌സ് തെരുവന്‍കുന്നേല്‍. 29ന് വൈകുന്നേരം 4.30 ന് ആരാധന, വിശുദ്ധകുര്‍ബാന, വചന സന്ദേശം, നൊവേന, ഫാ.ടോണി കളരിപറമ്പില്‍. 30 ന് വൈകുന്നേരം 4.30 ന് ആരാധന, ജപമാല, വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന, ഫാ. അനില്‍ മൂഞ്ഞനാട്ട്. 31ന് വൈകുന്നേരം 4.30 ന്, ആരാധന, ജപമാല, വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന ഫാ.പോള്‍ കൊരണ്ടിയാര്‍കുന്നല്‍. ഫെബ്രുവരി ഒന്നിന് വൈകുന്നേരം 4.30ന് ആരാധന, ജപമാല, വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന, ഫാ. സിജോ ഇളംകുന്നപ്പുഴ. രണ്ടിന് വൈകുന്നേരം 4.30 ന് ആരാധന, ജപമാല, വിശുദ്ധ കുര്‍ബാന ലത്തീന്‍ റീത്തില്‍, വചന സന്ദേശം, നൊവേന, മേപ്പാടി സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി വികാരി ഫാ.പോള്‍ ആന്‍ഡ്രൂസ് കാര്‍മികത്വം വഹിക്കും. 630 ന് കുട്ടികളുടെയും ഭക്തസംഘടനകളുടെയും കലാപരിപാടികള്‍ ഫാ.പോള്‍ ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകുന്നേരം 4.30 ന് ആരാധന, ജപമാല, വിശുദ്ധ കുര്‍ബാന, വചന സന്ദേശം, നൊവേന ഫാ.ജിമ്മി ഓലിയ്ക്കല്‍. 645 ന് പ്രദക്ഷിണം റിപ്പണ്‍ സെന്റ് ആന്റണീസ് ഗ്രോട്ടോയിലേക്ക്. റേഡിയോ മാറ്റോലി ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുത്തേല്‍ സന്ദേശം നല്‍കും. പ്രധാന തിരുനാള്‍ ദിനമായ നാലിന് രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന. 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍, ഫാ.തോമസ് വട്ടേക്കാട്ട്, ഫാ.വിമല്‍ദേവ് കണ്ടത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 11.45 ന് തിനപുരം കവലയിലേയ്ക്ക് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹ വിരുന്ന്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *