September 23, 2026

കേന്ദ്ര ജക്ഷേമ പദ്ധതികൾ:ഫീൽഡ് പബ്ലിസിറ്റി ത്രിദിന പ്രത്യേക ജനസമ്പർക്ക പരിപാടി സമാപിച്ചു.

0
IMG-20180125-WA0102
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി::  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ കണ്ണൂർ വയനാട് ഫീൽഡ് പബ്ലിസിറ്റി ഡയറക്ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട്ടിൽ നടത്തിയ മൂന്ന് ദിവസത്തെ  പ്രത്യേക ജനസമ്പർക്ക പരിപാടി സമാപിച്ചു…  ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള  സെമിനാറുകൾ, മത്സരങ്ങൾ, മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ച്   മെഡിക്കൽ ക്യാമ്പ് ,മാജിക് ഷോ, സിനിമാ പ്രദർശനം എന്നിവ ഉൾപ്പെടുന്നതായിരുന്നു മൂന്ന് ദിവസത്തെ ജനസമ്പർക്ക പരിപാടി. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹാളിൽ നടന്ന   സമാപന സമ്മേളനം മാനന്തവാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമൻ  ഉദ്ഘാടനം ചെയ്തു..ഡബ്ല്യം എസ്.എസ്. ഡയറക്ടർ ഫാ: ബിജോ കറുകപ്പള്ളിൽ അധ്യക്ഷത വഹിച്ചു.പ്രോ ഗ്രാം ഓഫീസർ പി.എ. ജോസ് മുഖ്യ പ്രഭാഷണം നടത്തി.
      ഫീൽഡ് പബ്ലിസിറ്റി ഓഫീസർ കെ. അനൂപ് സാഗർ, പബ്ലിസിറ്റി   അസിസ്റ്റന്റ്  കെ.എസ്. ബാബുരാജൻ, പി.ഡി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.പ്രധാൻമന്ത്രി  മുദ്രയോജനയെ കുറിച്ച് ഫിനാൻസ് ലിറ്ററസി കൗൺസിലർ ജിലി ജോർജ്, ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന എന്നിവയെകുറിച്ച്    വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു, . കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയെ കുറിച്ച് കില എക്സ്റ്റൻഷൻ ഫാക്കൽറ്റി ടി.എം. ഷിഹാബ് , സ്വഛ് ഭാരത് അഭിയാൻ പദ്ധതിയെ കുറിച്ച് ശുചിത്വ മിഷൻ വയനാട് ജില്ലാ പ്രോഗ്രാം ഓഫീസർ കെ. അനൂപ് തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു   ..  പനമരം ഗ്രാമ പഞ്ചായത്ത്, ഐ.സി.ഡി.എസ്., വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫീൽഡ് പബ്ലിസിറ്റി പ്രത്യേക ജനസമ്പർക്ക പരിപാടി നടത്തിയത്.. മൂന്ന് ദിവസത്തെ പരിപാടിയിൽ അംഗൺവാടി പ്രവർത്തകർ, എം.എസ്.ഡബ്ല്യം വിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥർഎന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *