May 19, 2024

കരിങ്ങാരി ശ്രീ പുതുക്കോട്ടിടം പരദേവതാ ക്ഷേത്രത്തില്‍ ആറാട്ട്‌, തിറ മഹോത്സവം; ജനുവരി28 ന് തുടങ്ങും

0
മാനന്തവാടി:കരിങ്ങാരി ശ്രീ പുതുക്കോട്ടിടം പരദേവതാ ക്ഷേത്രത്തില്‍ ആറാട്ട്‌, തിറ മഹോത്സവം ജനുവരി 28,29,30 തിയതികളില്‍ നടക്കും.28  രാവിലെ 8:30 ന് ഉഷപൂജ,10 മണിക്ക് കൊടിയേറ്റ്,10:30ന്  നിറപറയെടുക്കല്‍,ഉച്ചയ്ക്ക് 12:30 ന് ഉച്ചപൂജ,വൈകിട്ട് 6:30 ദീപാരാധന,രാത്രി 8:30 ന് അത്താഴപൂജ എന്നിവ നടക്കും.29 തിങ്കള്‍ രാവിലെ 7 ന് ഉഷപൂജ,8ന് ഗണപതിഹോമം,10:30ന് കലശപൂജ,11ന് കലശാട്ടം തുടര്‍ന്ന് ഉച്ചപൂജ,തോറ്റം,ആറാട്ട്‌ സദ്യഎന്നിവയും വൈകിട്ട് 6:30 ന് ദീപാരാധന,7ന് ഭഗവതി തോറ്റം,8 ന് വിറക് വരവ്,  9ന് തായമ്പക,10 ന് കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും.30 ചൊവ്വ രാവിലെ 4:30 ന് കഴകം ഉണര്‍ത്തല്‍,5:30 ന് ഭഗവതി വെള്ളാട്ട്,6:30 ന് പാക്കാല്‍ ദൈവം തിറ,പൂതാടി ദൈവം വെള്ളാട്ട്, ഇളംകരുവന്‍ വെള്ളാട്ട്, ഉച്ചയ്ക്ക് 12 ന് പൂതാടി ദൈവം തിറ,1മണിക്ക് അന്നദാനം,തുടര്‍ന്ന് ഇളംകരുവന്‍,മൊടപൂതം,ഭഗവതി,മലക്കാരി എന്നി തിറകളും നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *