May 19, 2024

നിരഞ്ജന – 2018 ട്രാന്‍സ്ജന്‍ഡര്‍ സംഗമം 28ന്

0
കല്‍പ്പറ്റ:ജില്ലയിലെ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കായുള്ള സംഗമം ജനുവരി 28ന് സംഘടിപ്പിക്കും. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്നതിനായാണ് നിരഞ്ജന -2018 എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ജില്ലാ സാക്ഷരതാ മിഷന്‍ എന്നിവര്‍ ചേര്‍ന്ന്‍ ഭിലിംഗക്കാരുടെ സാംസ്‌കാരിക സംഘടനയായ അഭിനയ കള്‍ച്ചറല്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് സംഗമം നടത്തുന്നത്. ജില്ലയില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ 210 പേരാണുള്ളത്. സമൂഹത്തില്‍ നിന്നും കുടുബത്തില്‍ നിന്നും അവഗണിക്കപ്പെടുന്ന വിഭാഗത്തെ ഉയര്‍ത്തികൊണ്ടു വരുന്നതിനായാണ് സംഗമം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുവാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. മെച്ചപ്പെട്ട ജീവിതം ഇവര്‍ക്ക് ഉറപ്പുവരുത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, സാമ്പത്തികം, സാമുഹികം തുടങ്ങി എല്ലാ മേഖലയിലും ഇവര്‍ക്ക് അര്‍ഹത ഉറപ്പുവരുത്തും. ജില്ലാ ജഡ്ജ് ഡോ. വിജയകുമാര്‍ സംഗമം ഉദ്ഘാടനം ചെയ്യും. ജില്ലാ പോലിസ് സൂപ്രണ്ട് ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *