May 6, 2024

സി.ഡി എസ് തിരഞ്ഞെടുപ്പ്; മാനന്തവാടി നഗരസഭയിൽ സി.പി.എം പിടിച്ചെടുത്തു

0
മാനന്തവാടി:സി.ഡി എസ് തിരഞ്ഞെടുപ്പ് മാനന്തവാടി നഗരസഭയിൽ സി.പി.എം പിടിച്ചെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവും തിരഞ്ഞെടുപ്പ് നടന്ന കമ്മൂണിറ്റി ഹാൾ പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു. തവിഞ്ഞാലിൽ തുല്യത നറുക്കെടുപ്പിൽ കോൺഗ്രസിനു വിജയം. എടവകയും തിരുനെല്ലിയും സി.പി.എം നില നിർത്തി.വീറും വാശിയും നിറഞ്ഞതായിരുന്നു കുടുംബശ്രീ തിരഞ്ഞെടുപ്പുകൾ. അയൽകൂട്ടം മുതൽ എ.ഡി.എസിലും, സി.ഡി.എസിലും വാശിയേറിയ തിരഞ്ഞെടുപ്പ് തന്നെയായിന്നു നടന്നത്.ഏറെ വിവാദമായിരുന്നു മാനന്തവാടിയിലെ കഴിഞ്ഞ തവണത്തെ സി.ഡി.എസ് തിരഞ്ഞെടുപ്പ്. എന്നാൽ ഇത്തവണത്തേത് സമാധാനപരമായിരുന്നു. 14 എതിരെ 21 വോട്ടുകൾക്കാണ് സി.പി.എം സ്ഥാനാർത്ഥികൾ ജയിച്ചു കയറിയത്. ജിഷ ബാബു ചെയർപേഴ്സണായും എ.എം.ഷൈമ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു.വിജയത്തിൽ ആഹ്ലാദം പങ്കിട്ട് നഗരത്തിൽ ആഹ്ലാദ പ്രകടനവും നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.തവിഞ്ഞാലിൽ 11 വോട്ടുകൾ നേടി തുല്യത പങ്കിട്ടപ്പോൾ നറുക്കെടുപ്പിൽ കോൺഗ്രസ്സ് വിജയിക്കുകയായിരുന്നു. കോൺഗ്രസിലെ ഉഷാ വിജയൻ ചെയർപേഴ്സണായും ജയലക്ഷമി വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു.കഴിഞ്ഞ തവണയും ഇവിടെ കോൺഗ്രസ് തന്നെയായിരുന്നു ചെയർപേഴ്സണായത്. എന്നാൽ ബി.ജെ.പി.യുടെ സഹായത്തോടെയാണ് തവിഞ്ഞാലിൽ യു.ഡി.എഫ് സി.ഡി.എസ് ചെയർപേഴസൺ സ്ഥാനങ്ങൾ നേടിയതെന്ന് സി.പി.എം.ആരോപിച്ചു. എടവകയിൽ 7 നെതിരെ 12 വോട്ടുകൾ നേടി സി.പി.എം ചെയർപേഴ്സൺ സ്ഥാനം നിലനിർത്തി. പ്രിയ വീരേന്ദ്രകുമാർ ചെയർപേഴ്സണായും മിനി തുളസീധരൻ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു.തിരുനെല്ലിയിൽ റുഖിയ സൈനുദീൻ ചെയർപേഴ്സണായും സരസ്വതി ജയിംസ് വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *