June 20, 2026

വയനാട് ഈഗിൾസ് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 11-ന് തുടങ്ങും.

0
IMG_20180129_122104
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കലാകായിക പ്രേമികൾ ചേർന്ന് രൂപീകരിച്ച വയനാട് ഈഗിൾസ്  ക്ലബിന്റെ പ്രഥമ സംരംഭമായ  വയനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റ്  ഫൈബ്രുവരി 11- മുതൽ കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിൽ  നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

   ആസ്റ്റർ വയനാട് സ്പോൺസർ ചെയ്യുന്ന ടൂർണ്ണമെന്റ് ഫ്ളഡ് ലൈറ്റ്, ഗ്യാലറി, സി.സി.ടി.വി. , ലെഡ് വാൾ തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളോട് കൂടിയാണ് സംഘടിപ്പിക്കുന്നത്. വിന്നേഴ്സിനുള്ള ട്രോഫി അഫാസിന് സമീപമുള്ള മഹാത്ഭുതം 190 കൽപ്പറ്റ എന്ന സ്ഥാപനവും റണ്ണേഴ്സിനുള്ള ട്രോഫി ഫാബ്ട്രീ ഫാമിലി ഫാഷൻ കൈനാട്ടി  എന്ന സ്ഥാപനവുമാണ് സ്പോൺസർ ചെയ്യുന്നത്. 
    കേരളത്തിലെ പ്രമുഖ അവിലേന്ത്യാ സെവൻസ് ടീമുകളും വയനാട്ടിലെ പ്രശസ്തരായ സെവൻസ് ടീമുകളും ടൂർണ്ണമെന്റിൽ പങ്കെടുക്കും. 
     ദിവസവും രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ സാധാരണ 40 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളിൽ യഥാക്രമം 60,80, 100 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. 750 രൂപക്ക് സീസൺ ടിക്കറ്റ് ലഭിക്കും. 

      

     ഈഗിൾസ്  ക്ലബ്ബ് പ്രസിഡണ്ട് നാസർ കല്ലങ്കോടൻ, സെക്രട്ടറി ഗ്ലാഡ്സൺ, ട്രഷറർ റൗഫ് ഒലീവ് സ്, ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ നാസർ കുരുണിയൻ, ഫൈനാൻസ് കമ്മിറ്റി കൺവീനർ ആരിഫ് അലൂമിനിയം വേൾഡ്,  ജോയിന്റ് സെക്രട്ടറി  ഒ.എം.റൗഫ്, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *