May 4, 2024

വയനാട്ടില്‍ പരിസ്ഥിതിയുടെ പേരു പറഞ്ഞ്‌വികസനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍മത്സരിക്കുന്നു ; ജോസ് പാറേക്കാട്ട്

0
Dsc 0390
മാനന്തവാടി : വയനാട്ടില്‍ പരിസ്ഥിതിയുടെ പേരു പറഞ്ഞ്‌വികസനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍മത്സരിക്കുകയാണെന്ന്‍ ജനാധിപത്യകേരളാകോണ്‍ഗ്രസ്സ്‌സംസ്ഥാന സെക്രട്ടറിജോസ് പാറേക്കാട്ട് പറഞ്ഞു. 
പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌സംസ്ഥാന വ്യാപകമായി ജനാധിപത്യകേരളാകോണ്‍ഗ്രസ്സ്ജില്ലാകേന്ദ്രങ്ങളില്‍നടത്തിയ ധര്‍ണ്ണയുടെ ഭാഗമായി മാനന്തവാടിസബ്‌പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയകൂട്ടധര്‍ണ്ണയുംമാര്‍ച്ചുംഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. 
കേരളത്തില്‍മെഡിക്കല്‍കോളേജുകള്‍ഇല്ലാത്ത ജില്ലകള്‍വയനാടുംഇടുക്കിയുമാണ്.വയനാട്ടില്‍ അപകടത്തില്‍ പെടുന്നവര്‍ക്കുംരോഗങ്ങള്‍ പിടിപെടുന്നവര്‍ക്കും ഏക ആശ്രയംകോഴിക്കോട്‌മെഡിക്കല്‍കോളേജ് മാത്രമാണ്. രോഗികളുമായികിലോമീറ്ററുകള്‍ദൂരത്തുള്ളകോഴിക്കോട് എത്തുമ്പോള്‍ നഷ്ടംരോഗികളുടെ ബന്ധുക്കള്‍ക്ക് മാത്രമാണെ്അദ്ദേഹംചൂണ്ടിക്കാട്ടി. ബന്ദിപൂര്‍ വനമേഖലയിലൂടെയുള്ള രാത്രികാലയാത്രാ നിരോധനം ജനങ്ങളുടെസഞ്ചാരസ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. കോടതിയില്‍വിഷയം ഫലപ്രദമായിഅവതരിപ്പിച്ച് രാത്രികാലയാത്രാ നിരോധനം പിന്‍വലിപ്പിക്കുന്ന കാര്യത്തില്‍സര്‍ക്കാര്‍ അഭിഭാഷകന്‍ സമ്പൂര്‍ണ്ണ പരാജയമാണെ്അദ്ദേഹം പറഞ്ഞു. റെയില്‍വേവികസന കാര്യത്തിലുംവയനാടിന് അവഗണന മാത്രമാണ്. വികസനം നടപ്പിലാക്കിചുരത്തിലെഗതാഗതക്കുരുക്ക്ഒഴിവാക്കിപടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍റോഡ്‌നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ നടപടിയാരംഭിക്കണം. കാര്‍ഷികവിളകള്‍ക്കും നാണ്യവിളകള്‍ക്കുംവിലയില്ലാതെ മലയോരകര്‍ഷകര്‍ നട്ടം തിരിയുമ്പോള്‍ വന്യ ജീവികള്‍രാവും പകലും വ്യത്യാസമില്ലാതെകൃഷിഭൂമിയില്‍വിളകള്‍ നശിപ്പിച്ച്‌വിളയാട്ടം നടത്തുകയാണ്. ഇതുമൂലംകര്‍ഷകര്‍ വന്‍സാമ്പത്തിക ബാധ്യതക്കാരാവുകയാണ്. ഒരുവശത്ത് വന്‍ മാഫിയകള്‍റിസോര്ട്ടുകള്‍ കെട്ടിപ്പൊക്കുമ്പോള്‍ പരിസ്ഥിതിദുര്‍ബല പ്രദേശമെന്നും വനമേഖലയാണെന്നും പറഞ്ഞ്ഉദ്യോഗസ്ഥ മാഫിയവയനാട്ടിലെ ജനങ്ങളെകബളിപ്പിക്കുകയാണ്.
പെട്രോള്‍, ഡീസല്‍വില വര്‍ദ്ധന മൂലംവിലക്കയറ്റംരൂക്ഷമായിരിക്കുകയാണ്. 2017 ജൂണില്‍ ഇന്ധനവിലദിവസവും മാറ്റുന്ന രീതികേന്ദ്ര സര്‍ക്കാര്‍ഏര്‍പ്പെടുത്തിയത് ഉപഭോക്താക്കള്‍ക്ക്ഗുണകരമാകുംഎന്ന്‍ഉറപ്പ് നല്‍കിയാണ്. കാര്യമായിവിലക്കുറവ്ഉണ്ടായിട്ടില്ല  എന്ന് മാത്രമല്ല. ഏറ്റവുംവലിയചൂഷണമാര്‍ഗമായി ഈ തീരുമാനം മാറിയിരിക്കുകയാണ്.മോദി അധികാരത്തില്‍വന്നതിന് ശേഷംഎക്‌സൈസ് നികുതി 16 തവണ വര്‍ദ്ധിപ്പിച്ചു. കേന്ദ്രം പിരിക്കുന്ന നികുതിയുടെ 40% സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന ധനകാര്യ കമ്മീഷന്‍ തീരുമാനം അട്ടിമറിക്കുവാന്‍ എക്‌സൈസ്ഡ്യൂട്ടിയുടെ പേര് മാറ്റി രണ്ട് ലക്ഷംകോടിയുടെ അധികവരുമാനം കേന്ദ്ര ഖജനാവിന് ഉണ്ടാക്കുകയാണ്‌ മോദിസര്‍ക്കാര്‍ചെയ്തതെന്ന്‍ അദ്ദേഹം പറഞ്ഞു. 
നമ്മുടെ രാജ്യത്ത് ക്രമാതീതമായിഉയരു പെട്രോള്‍ഡീസല്‍ വിവവര്‍ദ്ധനവ്കുറക്കുവാനും അടിക്കടി വര്‍ദ്ധിക്കുന്ന ഇന്ധനവില നിയന്ത്രിക്കുവാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍തയ്യാറാവണം.പെട്രോളിനും ഡീസലിനും ഉപയോക്താക്കള്‍ നല്‍കുന്ന തുകയുടെ പകുതിയിലേറെകേന്ദ്ര സംസ്ഥാന നികുതികളാണ്.ഈ നികുതികള്‍ കുറയ്ക്കുവാന്‍ ബന്ധപ്പെട്ട ഗവമെന്റുകള്‍ഇനിയുംവൈകരുത്.കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഈ ഇനത്തില്‍കേന്ദ്ര ഗവമെന്റിന് ലഭിച്ചത് 211 ശതമാനം അധിക നികുതിവരുമാനമാണ്.രാജ്യാന്തരവിപണിയില്‍ പെടോളിനും ഡീസലിനും വിലഇടിഞ്ഞപ്പോള്‍ നികുതികൂട്ടി ജനങ്ങളെചൂഷണം ചെയ്ത ഗവമെന്റ് ഇനിയെങ്കിലുംചൂഷണംഅവസാനിപ്പിച്ച് വിലവര്‍ദ്ധനവു തടയാനുള്ള ധാര്‍മ്മിക ഉത്തവാദിത്വംഏറ്റെടുക്കണം
ജില്ലാ പ്രസിഡന്റ്‌കെ എ ആന്റണി അദ്യക്ഷത വഹിച്ച കൂട്ട ധര്‍ണ്ണയില്‍ അഡ്വ. ജോര്‍ജ്ജ്‌വാതുപറമ്പില്‍, വില്‍സണ്‍ നെടുംകൊമ്പില്‍ ,ജോസ്‌വിഎം ,കെഎംജോസഫ് ,എം ഒ ജോസഫ് ,ലോറന്‍സ് കെജെ, പീറ്റര്‍എം പി ,സാബുചക്കാലക്കുടി ,സിബിജോ ,ബിജുഅലക്‌സ് ,ജോസ് എ സി,പി ജെചാക്കോ,ജിനീഷ് ബാബു,പാറയ്ക്കല്‍ കുര്യന്‍ ,വര്‍ക്കി കവുങ്ങുംപള്ളി,ജോസഫ് എ വി ,അനൂപ് തോമസ്തുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *