May 29, 2026

ഒറ്റ നമ്പര്‍ ലോട്ടറിക്കാര്‍ക്കെതിരെ നടപടികളുമായി ജില്ലാ പോലിസ് രണ്ടു പേര്‍ അറസ്റ്റില്‍

0
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന ഒറ്റ നമ്പര്‍ ലോട്ടറിക്കെതിരെ പോലിസ് നടപടി ആരംഭിച്ചു. പനമരം കേന്ദ്രീകരിച്ച് നടന്ന റെയിഡില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. എടത്തംക്കുന്ന് സ്വദേശിയായ മുച്ചാലംകണ്ടി മണി, നീര്‍വാരം സ്വദേശിയായ അമ്പലത്തിങ്കല്‍ ദിവാകരന്‍ എന്നിവരെയാണ് പനമരം പോലിസ് അറസ്റ്റ് ചെയ്തത്. കേരളാ സംസ്ഥാന ലോട്ടറിയുടെ സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ അവസാന മൂന്നക്ക നമ്പരിന്റെ പേരു പറഞ്ഞാണ് പ്രതികള്‍ തട്ടിപ്പ് നടത്തുന്നത്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ റെയിഡുകള്‍ നടത്തുമെന്നും ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലിസ് ചീഫ്  അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *