April 23, 2024

പൂർവ്വ വിദ്യാർത്ഥികൾക്ക് സ്നേഹവീട് നിർമ്മിച്ചു നൽകി മാനന്തവാടി ഗവ:കോളേജ് എൻ.എസ്.എസ്.വിദ്യാർത്ഥി കൂട്ടായ്മ

0
20180126 131219
മാനന്തവാടി:
പൂർവ്വ വിദ്യാർത്ഥികൾക്ക് സ്നേഹവീട് നിർമ്മിച്ചു നൽകി മാനന്തവാടി ഗവ:കോളേജ് എൻ.എസ്.എസ്.വിദ്യാർത്ഥി കൂട്ടായ്മ പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും സഹായത്തോടെയാണ് എൻ.എസ്.എസ്.വിദ്യാർർത്ഥികൾ പൂർവ്വ വിദ്യാർത്ഥി കുടുംബത്തിന് സ്നേഹവീട് നിർമ്മിച്ചു നൽകിയത്.6 ലക്ഷം രൂപ ചിലവിൽ 800 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചു നൽകിയത്

എടവക പായോട് സ്വദേശിയായ പുഷ്പലതക്കാണ് മാനന്തവാടി ഗവ:കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ് സേനഹവീട് നിർമ്മിച്ചു നൽകിയത്.നിർദ്ധന കുടുംബമായ പുഷ്പലതയുടെ രണ്ട് മക്കൾ മാനന്തവാടി ഗവ:കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ്.പഠനത്തിൽ മിടുക്കിയായ രണ്ട് പേരും പoനം ഇപ്പോഴും തുടരുന്നു. കയറി കിടക്കാൻ നല്ലൊരു വീട് എന്നതായിരുന്നു പുഷ്പലതയുടെ മക്കളുടെയും സ്വപ്നം ഇത് കണ്ടറിഞ്ഞ കോളേജ് എൻ.എസ്.എസ്.വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്തിന്റെയും കൽപ്പറ്റ – മാനന്തവാടി ഗവ:കോളേജ് അധ്യാപകർ, ജനമൈത്രി പോലീസ്, പഴശ്ശി ഗ്രന്ഥാലയം പായോട് നിവാസികൾ എന്നിവരുടെ സഹായത്തോടെ വീട് നിർമ്മിച്ചു നൽകിയത്  വീട് നിർമ്മിച്ചു തന്നത് അനുഗ്രഹമായെന്ന് പുഷ്പലതയും പറയുന്നു.കഴിഞ്ഞ ദിവസം പാൽകാച്ച് കർമ്മവും നടത്തി.കോളേജിലെ ?എൻ.എസ്.എസ്.കോ-ഓഡിനേറ്റർമാരായ എ.കെ.സുമേഷ്, ടി. ശ്രീജിത്ത്, വളണ്ടിയർമാരായ ജോസഫ് മാത്യു, ജോമോൻ, ജെറിൻ, ഷിതിൻ കുമാർ തുടണിയവർ വീട് നിർമ്മാണത്തിന് നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *