വനം വകുപ്പിന്റെ നേതൃത്വത്തിൽ ആദിവാസികൾ ബേഗുർ പുഴക്ക് കുറുകെ കുറ്റൻ പ്രകൃതിദത്ത തടയണ നിർമ്മിക്കുന്നു.

കാട്ടിക്കുളം :വേനൽ കനത്തതോടെ ജലസംരക്ഷണത്തിനൊരുങ്ങി വനം വകുപ്പും കോളനി നിവാസികളും. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപെട്ടി വൈൽഡ് ലൈഫാണ് ബേഗുർ പുഴക്ക് കുറുകെ കുറ്റൻ പ്രകൃതിദത്ത തടയണ നിർമ്മിക്കുന്നത്. ഇതിനായി പ്രദേശത്തെകോളനികളിലെ കുട്ടികളും മുതിർന്നവരുമാണ് വനം വകുപ്പുമായ് കൈകോർക്കുന്നത് .വരൾച്ച രൂക്ഷമാകുന്നതോടെ ഒഴുകി പോകുന്ന വെളളം കെട്ടി നിർത്തി വന്യ ജീവികൾക്കും പ്രദേശവാസികൾക്കും പ്രയോജനമാകുന്നവിധമാണ് നിർമ്മാണം.വനത്തിലൂടെ ഒഴുകുന്ന നിലവിലെ വെള്ളം പ്ലാസ്റ്റിക്ക് ചാക്കിൽ മണ്ണ് നിറച്ച് മരതടികളും കല്ലും നിരയാക്കി 150 മീറ്ററോളം ദൂരത്തിൽ എട്ടടിയോളം പൊക്കത്തിൽ തടയണ നിർമ്മാണം തുടങ്ങിയത്. ഒലിച്ചുപോകുന്ന ജലം സംരക്ഷിക്കാൻ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ തന്നെ മുന്നിട്ടിറങ്ങിയത് പ്രദേശവാസികളൾക്കും പ്രചോദനമായി.



Leave a Reply