March 29, 2024

കാൻസറിന് മീതെ പറക്കാം :ബോധവൽക്കരണ സന്ദേശ യാത്രയുമായി കൽപ്പറ്റയിലെ കുട്ടിപോലീസ്

0
Img 20180201 120147
കൽപ്പറ്റ: കാൻസറിന് മീതെ പറക്കാം  എന്ന പേരിൽ ബോധവൽക്കരണ സന്ദേശ യാത്രയുമായി കൽപ്പറ്റ ജി.വി.എച്ച്.എസിലെ കുട്ടിപോലീസ് സംഘം. കൽപ്പറ്റ മുതൽ തിരുവനന്തപുരം വരെ ഫെബ്രുവരി നാല് മുതൽ ഏഴ് വരെയാണ് ബോധവൽക്കരണ സന്ദേശയാത്ര യെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..

        അർബുദ രോഗം വ്യാപകമാകുന്ന പശ്ചാതലത്തിൽ ഇതിനെതിരെയുള്ള ബോധവത്കരണവും കാര്യക്ഷമമാക്കുന്നതിന് വിവിധ പരിപാടികളാണ് കൽപ്പറ്റ ജി.വി.എച്ച്. എസ്. എസിലെ സ്റ്റഡന്റ് പോലീസ് കേഡറ്റ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്. തിരുവനന്തപുരം വരെയുള്ള യാത്രയുടെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് രാവിലെ പതിനൊന്ന് മണിക്ക് കൽപ്പറ്റ ഡി.വൈ.എസ്.പി. പ്രിൻസ് അബ്രാഹം നിർവ്വഹിക്കും. കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ  ടി.പി. ജേക്കബ്ബ് ലഘുലേഖ പ്രകാശനം ചെയ്യും. ക്യാൻസറിനെതിരെയുള്ള ബോധവത്കരണ പരിപാടി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്യും. 
         ബോധവൽക്കരണ പരിപാടി യുടെ ഭാഗമായി ഫെബ്രുവരി 3 ന് കൽപ്പറ്റ നഗരത്തിലും നാലിന് കോഴിക്കോട് ബീച്ചിലും അഞ്ചിന് കൊച്ചി മറൈൻ ഡ്രൈവിലും ആറിന് തിരുവനന്തപുരത്തും കേഡറ്റുകൾ പരിപാടികൾ അവതരിപ്പിക്കും. കുട്ടി പോലീസ് സംഘം സമാഹരിച്ച ക്യാൻസർ സഹായ നിധി തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിന് വേണ്ടി മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം ഇവർ മുഖ്യമന്ത്രിയുമായി സംവദിക്കും. ഫെബ്രുവരി ഏഴിന് കോഴിക്കോട്ടേക്ക് വിമാനത്തിലായിരിക്കും തിരുവനന്തപുരത്ത് നിന്ന് മടങ്ങുക. 57 കേഡറ്റുകളും നാല് അധ്യാപകരും രണ്ട് പോലീസുകാരും അടങ്ങുന്നതാണ് സന്ദേശയാത്ര സംഘം.     
    സകൂൾ പ്രധാനാധ്യാപകൻ എൻ.ഡി. തോമസ്, കമ്യൂണിറ്റി പോലീസ് ഓഫീസർ സജി ആന്റോ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *