May 1, 2026

അന്തർ ദേശീയ വനിത ദിനം: മഹിളാ അസോസിയേഷന്റെയും വർഗ്ഗ സംഘടനകളുടെയും ആഭിമുഖ്യത്തിൽ വനിതാ സെമിനാർ നടത്തും

0
FB_IMG_1520251747372
By ന്യൂസ് വയനാട് ബ്യൂറോ
അന്തർ ദേശീയ വനിത ദിനം മഹിളാ അസോസിയേഷന്റെയും വർഗ്ഗ സംഘടനകളുടെയും ആഭിമുഖ്യത്തിൽ വനിതാ സെമിനാർ നടത്തും.8 ന് ഉച്ചക്ക് രണ്ട് മണിക്ക് മാനന്തവാടി നഗരസഭാ കമ്മൂണിറ്റി ഹാളിൽ നടക്കുന്ന സെമിനാർ സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മഹിളാ അസോസിയേഷൻ, വർക്കിംഗ് വുമൺസ് കോ- ഓഡിനേഷൻ കമ്മറ്റിയുടെ  സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ നടക്കുന്നത് തൊഴിലവകാശം സ്ത്രീകളുടെ അവകാശം, തൊഴിലിടങ്ങളിലെ സ്ത്രീ പീഡനം അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ സ്ത്രി വിരുദ്ധ നടപടിക്കെതിരെ അണിചേരുക, വനിതാ സംവരണാബിൽ പാസാക്കുക. തുടങ്ങി അഞ്ച് ഇന മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചാണ് സെമിനാർ സംഘടിപ്പികുന്നത്. സെമിനാറിൽ പുരോഗമന കലാസാഹിത്യ സംഘം നേതാവ് വി.ബിന്ദു വിഷയാവതരണം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ വി.കെ.സുലോചന, വി.ജി.ഗിരിജ, പി.എസ്.രമാദേവി തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *