August 31, 2026

എടവക പാണ്ടിക്കടവ് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം മാർച്ച് 9 മുതൽ 14 വരെ

0
FB_IMG_1520252564588
By ന്യൂസ് വയനാട് ബ്യൂറോ
എടവക പാണ്ടിക്കടവ് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്രം പാട്ട് മഹോത്സവം മാർച്ച് 9 മുതൽ 14 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
9 ന് വൈക്കീട്ട് 6.45 ന് കൊടിയേറ്റം തുടർന്ന് ഭഗവതി സേവ, സർപ്പബലി, കലവറ നിറയ്ക്കൽ, തുടങ്ങിയവ നടക്കും 10 ന് പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ അരങ്ങേറും, 11 ന് കിരാതമൂർത്തിക്ക് തേങ്ങയേറും, കളമെഴുത്തുംപാട്ടും ഭദ്രകാളി ദേവിക്ക് കളമെഴുത്തും പാട്ടം നടക്കും, 12 ന് ചാമുണ്ഡേശ്വരിക്ക് കളമെഴുത്തുംപാട്ടും, 13 ന് ചുറ്റുവിളക്കും നടക്കും 14 ന് പതിവ് പൂജകൾക്ക് ശേഷം വൈകീട്ട് 6.15ന് വള്ളിയൂർക്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്തും നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ.ആർ.മുരളീധരൻ, ഒ.എസ്.ശ്രീജിത്ത്, പി.വി.ബാലകൃഷ്ണൻ, എ.മുരളിധരൻ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *