August 31, 2026

ഗിന്നസ് ലക്ഷ്യമിട്ട് ഡോ.ജോൺസന്റെ സിനിമ:“ആരാണ് ഞാന്‍ “ – ഷനൂപ് ജോർജിനും സിനിമ നിർണ്ണായകം.

0
IMG-20180305-WA0130
By ന്യൂസ് വയനാട് ബ്യൂറോ
ഗിന്നസ് ലക്ഷ്യമിട്ട് ഡോ.ജോൺസന്റെ സിനിമ:“ആരാണ് ഞാന്‍ “  – ഷനൂപ് ജോർജിനും സിനിമ നിർണ്ണായകം.
സി.വി.ഷിബു
കൽപ്പറ്റ: : പുതുമുഖ നടനായ ഡോക്ടര്‍ ജോണ്‍സന്‍ വ്യത്യസ്തമായ 46 വേഷങ്ങളില്‍ അഭിനയിക്കുന്ന “ആരാണ് ഞാന്‍ “ എന്ന സിനിമ മാര്‍ച്ച്‌ 9 ന് പ്രമുഖ 30 തിയറ്റുറുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു ..നവാഗതനായ പി.ആര്‍. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും 
ഡോക്ടര്‍ ജോണ്‍സന്‍ തന്നെയാണ് .ചിത്രകാരന്‍ മാത്രമല്ല താനൊരു നല്ല കഥാകൃത്ത് കൂടിയാണെന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍  തെളിയിച്ചിരിക്കുന്നു .ഓരോ വേഷവും അതി സൂക്ഷ്മമായി പഠിച്ച് ചടുലമായ ഭാവാഭിനയം ഡോക്ടര്‍  ജോൺസൺ കാഴ്ചവച്ചിരിക്കുന്നു.കൊട്ടരക്കയിലെ 
ഹൃദ്രോഗം ചികിത്സാലയമായ “ലോട്ടസ് ഹോസ്പിറ്റലിന്റെ ” ഉടമയും പ്രശസ്ത കാര്‍ഡിയോളജിസ്റ്റും കൂടിയായ ഇദ്ദേഹം ഡോക്ടർമാർക്കിടയിലും  ഒരു കലാഹൃദയം ഉണ്ടെന്നു തെളിയിച്ചിരിക്കുന്നു.. ലോക സിനിമയില്‍ ഗ്ലോബ്മാന്‍ എന്ന കഥാപാത്രം ആദ്യമായാണ് സൃഷ്ടിക്കപെട്ടിരിക്കുന്നത് .
.ലോകസഞ്ചാരിയായ ഒരു തത്വ ജ്ഞാനിയും ചിന്തകനും അന്വേഷകനായ ഗ്ലോബ്മാന്‍ എന്ന നായക കഥാപാത്രങ്ങളിലൂടെ കടന്നു  പോകുന്ന പ്രമേയം ആണ് ആരാണ് ഞാന്‍ എന്ന സിനിമയില്‍ പറയുന്നത് .ഗ്ലോബ് മാന്റെ യാത്രയിലൂടെയും അന്വേഷനത്തിലൂടെയും ലോക  പ്രശസ്തരായ വ്യക്തിത്വങ്ങളുടെ ചരിത്ര സംഭവങ്ങളും നമ്മുടെ രാജ്യം നേരിടുന്ന നിരവധി സമകാലീന വിഷയങ്ങളും ആണ് തന്‍റെ കാഴച്ചപ്പാടിലൂടെ  ഗ്ലോബ് മാന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.ഒടുവില്‍ ആരാണ് ഞാന്‍ എന്ന ചോദ്യവും ആശയങ്ങളും നമ്മെ കൊണ്ട് ചിന്തിപ്പിക്കുകയും ചെയ്യുന്ന  വ്യത്യസ്തമായ സന്ദേശം തരുന്ന ഈ സിനിമ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തില്‍ പറയുന്ന കുരങ്ങു മുതല്‍ മനുഷ്യന്‍റെ വികാസ രൂപങ്ങളിലേക്കും  നീങ്ങുന്നുണ്ട്..വ്യക്തിത്വങ്ങളായ ബുദ്ധനും , കൃഷ്ണനും, ക്രിസ്തുവും, ഗലീലിയോ മുതല്‍ ലിയനാര്‍ഡേ ഡാവിഞ്ചിയും ചാര്‍ളി ചാപ്ലിനും 
ചെഗുവേരെയും ഗാന്ധിയും വിവേകാനന്ദനും ,മദര്‍ തെരേസയും മോണാലിസയെയും അബ്ദുല്‍ കലാമിനെയും ഒക്കെ മികവുറ്റ രീതിയില്‍ 
അവതരിപ്പിക്കുവാന്‍ ഡോ. ജോൺസൺ ശ്രമിച്ചിട്ടുണ്ട്. പ്രൊജക്റ്റ്‌ വിഷനിന്റെ ( നേത്രദാനം..മഹാദാനം) കേരളത്തിലെ  കോര്‍ഡിനേറ്ററായ വയനാട് സ്വദേശി. 
ഷനൂപ് ജോര്‍ജ്ജ് ശ്രേദ്ദേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വൈത്തിരി സ്വദേശിയായ ഷനൂപിനും ഈ ചിത്രം നിർണ്ണായകമാണ്. ചിത്രം വിജയിച്ചാൽ സിനിമാ ലോകത്തെ വലിയ അവസരങ്ങളാണ് ഷനൂപിനെ കാത്തിരിക്കുന്നത്..  സാമൂഹ്യ സേവനം ജീവിത ചര്യയാക്കിയ ഷനൂപ് എന്ന കലാകാരന്റെ തികഞ്ഞ അഭിനയ പാടവം ശ്രേദ്ദേയമാണ്. ഷനൂപിന്റെ നാലാമത്തെ സിനിമയാണിത്..
വേള്‍ഡ് റിക്കോര്‍ഡ് , കൊച്ചിന്‍ ഹനീഫാ അവാര്‍ഡ്, ഗിന്നസ് നോമിനീ, സ്റ്റേറ്റ് അവാര്‍ഡ് നോമിനീ…എന്നീ നിലകളില്‍ ഈ സിനിമ ഇതിനോടകം സ്ഥാനം 
പിടിച്ചിട്ടുണ്ട്….
ലോട്ടസ് ക്രിയെഷന്റെ ബാനറില്‍ ഡോക്ടര്‍ ജോണ്‍സന്‍ ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ഈ ചിത്രം മലയാറ്റൂര്‍ , കോടനാട്, ശ്രിമൂലനഗരം , 
ഇരിങ്ങാലക്കുട എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കി .ഒരു പുതു മുഖ നടനെ വ്യത്യസ്ത ങ്ങളായ ഇത്രയും കഥാപാത്രങ്ങള്‍ക്ക് ജീവന്‍ 
നല്‍കി ചമയം ഒരുക്കിയിരിക്കുന്നത് റോയി പെല്ലശ്ശെരിയാണ് .മേക്കപ്പ് മാൻ എന്ന നിലയിൽ റോയി പെല്ലിശ്ശേരിയും പുരസ്കാര നിറവിലാണ്.കഥ, തിരക്കഥ, സംഭാഷണം, കലാസംവിധാനം , സംവിധാനം –പി.ആര്‍. ഉണ്ണികൃഷ്ണന്‍ ,ഗാനങ്ങള്‍ – വി.കെ.ഷാജി, സംഗീതം – വിനോദ് വേണു , ആലാപനം – ബിജു നാരായണന്‍ , വസ്ത്രാലങ്കാരം – മീര റോയ്, പ്രൊഡക്ഷന്‍ കണ്ട്രോളറര്‍ – സാബു പറവൂര്‍, ചായാഗ്രഹണം .. കപില്‍ റോയ്, എഡിറ്റിംഗ്.. കപില്‍ ഗോപാലകൃഷ്ണന്‍
ജയചന്ദ്രന്‍ തകഴിക്കാരന്‍, മുഹമ്മദ്‌ നിലമ്പൂര്‍ , ഷനൂപ് ജോര്‍ജ്ജ് , രാജീവ്‌ ജി, ശോഭന്‍ ദേവ്, വിജയന്‍ കോടനാട് , പ്രീതി വിജയന്‍, സൂര്യ പ്രമോദ് ,
അഡ്വക്കെറ്റ് സലാവുദ്ദീന്‍ , എന്നിവരാണ് അഭിനയിച്ചിരിക്കുന്ന മറ്റു താരങ്ങള്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *