May 3, 2024

മനു കുന്ന് മലകയറ്റം 30 ന്

0

കൽപ്പറ്റ: പ്രസിദ്ധമായ മനകത്ത് മല കയറ്റവും കോട്ടയിൽ ഭഗവതി ക്ഷേത്ര മഹോത്സവവും 25 മുതല്‍   31 വരെ നടക്കുമെന്ന് ബന്ധപ്പെട്ടവർ കൽപ്പറ്റയിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി കക്കാട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെയും മേൽശാന്തി രാമകൃഷ്ണൻ  എമ്പ്രാന്തിരിയുടെയും കാർമ്മികത്വത്തിലാണ് പരിപാടികൾ.29ന് രാവിലെ കലവറ നിറക്കൽ, പൂജകൾ, മലകയറ്റത്തിനുള്ള ഒരുക്കങ്ങൾ എന്നിവ നടക്കും.30 ന് വിവിധ പൂജകൾ, തിരുവായുധ എഴുന്നള്ളിപ്പ്, ഭജന, കലാപരിപാടികൾ, കോൽക്കളി എന്നിവ നടക്കും. 31 ന് പൂജകൾ, അന്നദാനം, പുത്തൂർ വയൽ ഉമാമഹേശ്വരി ക്ഷേത്രത്തിൽ നിന്നും താലം എഴുന്നള്ളിപ്പ് ചുറ്റുവിളക്ക്എ ന്നിവ നടക്കും. തുടർന്ന് തിരുവാതിര, കരോ ക്ക ഗാനമേള, 11 മണിക്ക് നാടകം എന്നിവയോടെ ഉത്സവം സമാപിക്കും.ഗോകുൽദാസ് കോട്ടയിൽ കെ.എൻ.മോഹനൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *