May 3, 2024

ജൈവ പച്ചക്കറി ഉല്പാദനം: വിജയികളെ അനുമോദിച്ചു.

0
Img 20180323 Wa0065
ഇപ്പോഴും പച്ചക്കറിക്കുവേണ്ടി വിപണിയെ ആശ്രയിക്കുന്നവർ ഇവരുടെ കൃഷിയിടങ്ങൾ സന്ദർശിക്കണം. സ്വന്തമായി 10 സെന്റിൽ താഴെ മാത്രം സ്ഥലമുള്ളവർ, സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവർ, പലപ്പോഴും കുടുംബത്തിന്റെ പൂർണമായ ഉത്തരവാദിത്വം സ്വന്തം ചുമലിൽ വഹിക്കുന്നവർ .. അതെ അവർ സ്വന്തമായി ജൈവ പച്ചക്കറി ഉല്പാദിപ്പിച്ച് ഏവർക്കും മാതൃകയാവുകയാണ്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സേവ് എ ഫാമിലി പദ്ധതിയിൽ അംഗങ്ങളായ ഇരുന്നൂറോളം കുടുംബങ്ങളാണ് ഈ വർഷം മത്സരാടിസ്ഥാനത്തിൽ ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കിയത്. വിവിധ മേഖലകൾ തിരിച്ചു നടപ്പിലാക്കിയ മത്സരത്തിൽ മാനന്തവാടി മേഖലയിൽ മനില ഫ്രാൻസിസ് , കല്പറ്റ മേഖലയിൽ ഡെയ്‌സി ബിജു  , പുൽപള്ളി മേഖലയിൽ ദീപ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ എടമുണ്ട കോളനിയിലെ ലീലക്ക് പ്രത്യേക സമ്മാനം ലഭിച്ചു. വിവിധ മേഖലകളിൽ നടന്ന സേവ് എ ഫാമിലി കുടുംബാംഗങ്ങളുടെ സംഗമത്തിൽ വെച്ച് വിജയികൾക്ക് സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ പ്രൊജക്റ്റ് ഓഫീസർ മനോജ്, മുള്ളൻകൊല്ലി ഫൊറോന ചർച്ച് വികാരി  ഫാ. ചാണ്ടി പുന്നക്കാട്ട് എന്നിവർ  ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ, അസോ.ഡയറക്ടർ . ഫാ. ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, കോ ഓർഡിനേറ്റർ സിസ്റ്റർ ആനി ജോസ്, ഫീൽഡ് കോ ഓർഡിനേറ്റർസ് ഷീന ആന്റണി, ഷൈനി ജോർജ് , സുജ മാത്യു എന്നിവർ സംസാരിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *