May 5, 2024

കൽപറ്റയിൽ പോകുന്നവർ ശ്രദ്ധിക്കുക: ട്രാഫിക് പരിഷ്കരണമാണ്.

0
കൽപ്പറ്റ:അന്തഃസംസ്ഥാന ബസുകൾ പുതിയ സ്റ്റാൻഡിൽ മാത്രം
* അന്തഃസംസ്ഥാന ബസുകളും രാത്രിസർവീസ് നടത്തുന്ന ബസുകളും പുതിയ സ്റ്റാൻഡിൽ നിന്ന് മാത്രമേ യാത്രക്കാരെ കയറ്റാൻ പാടുള്ളൂ. ആവശ്യമായ സൗകര്യങ്ങൾ ബി.ഒ.ടി. അധികൃതർ ഒരുക്കും
* മാനന്തവാടി, ബത്തേരി ഭാഗത്തുനിന്ന്‌ വരുന്ന അന്തഃസംസ്ഥാന വാഹനങ്ങൾ ബൈപ്പാസ് വഴി ജനമൈത്രി ജങ്ഷനിലൂടെ പുതിയ സ്റ്റാൻഡിൽ വന്ന് തിരിച്ച് അതേ വഴി പോകണം
* സുൽത്താൻബത്തേരി, മാനന്തവാടി ഭാഗത്തുനിന്നുള്ള ലോക്കൽ ബസുകൾ പഴയ ബസ്‌സ്റ്റാൻഡിന് മുമ്പിൽ ഒരുക്കുന്ന ബസ് ബേയിൽ ആളെ ഇറക്കി പുതിയ ബസ്‌സ്റ്റാൻഡിലേക്ക് പോകണം.
* ടി.ടി., സൂപ്പർ ഫാസ്റ്റ്, പോയന്റ് ടു പോയന്റ് സർവീസുകൾ സാധാരണപോലെ പഴയബസ്‌ സ്റ്റാൻഡിൽ നിന്ന് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും.
* പിണങ്ങോട് ജങ്ഷനിലൂടെ വരുന്ന ബസുകൾ പഴയസ്റ്റാൻഡിൽ കയറാതെ നേരിട്ട് പുതിയ സ്റ്റാൻഡിലേക്ക് പോകണം. വിജയപമ്പിന് സമീപമാണ് ആളെ ഇറക്കേണ്ടത്.
*കൈനാട്ടിയിൽ ബത്തേരി, മാനന്തവാടി ഭാഗത്തേക്കുള്ള ബസുകൾ അല്പം കൂടി മുന്നോട്ടുപോയി നിർത്തണം.
* ബസുകൾ സ്റ്റോപ്പുകളിൽ നിർത്തി മാത്രമേ യാത്രക്കാരെ കയറ്റാനും ഇറക്കാനും പാടുള്ളു.
* ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽനിന്ന് മാത്രമേ ട്രിപ്പ് എടുക്കാൻ പാടുള്ളു.
* നഗരത്തിന് പുറത്തുള്ള ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകൾ ബൈപ്പാസ് വഴി പോകണം.
* പിണങ്ങോട് ജങ്ഷനിൽ ഡിവൈഡർ സ്ഥാപിക്കും. റോഡിലെ ഹൈമാസ്റ്റ് ലൈറ്റ് റോഡിലേക്ക് മാറ്റി പുനഃസ്ഥാപിക്കും
* സ്റ്റേറ്റ് ബാങ്കിന് മുൻവശത്തുള്ള ബസ്‌സ്റ്റോപ്പ് ഒഴിവാക്കി ഓട്ടോ ടാക്സി സ്റ്റാൻഡാക്കും
* രാവിലെ ഒമ്പതു മുതൽ 11 വരെയും വൈകുന്നേരം 3.30 മുതൽ 6.30 വരെയും ചരക്കുവാഹനങ്ങൾ ടൗണിൽ പ്രവേശിക്കാൻ പാടില്ല.
ബസ്‌സ്റ്റോപ്പുകൾ
*കനറാ ബാങ്കിന് സമീപം ഖാദിയുടെ മുമ്പിൽ‌
*പഴയസ്റ്റാൻഡിന് മുൻവശം ബസ് ബേ
*പത്മ പമ്പിന് എതിർവശം
രണ്ടിടങ്ങളിൽ വൺവേ
ആനപ്പാലം ജങ്ഷൻ മുതൽ എമിലി ജങ്ഷൻ വരെയും ലിയോ ആശുപത്രിക്ക് പിറകുവശം വഴി ബൈപ്പാസിലേക്ക് പോവുന്ന റോഡും വൺവേ ആക്കും. ആനപ്പാലം ജങ്‌ഷനിൽ നിന്ന് മുണ്ടേരി ഭാഗത്തേക്കാണ് ഗതാഗതം അനുവദിക്കുക. തിരിച്ചുവരുന്ന കൽപ്പറ്റ നോർത്തിലേക്കുള്ള വാഹനങ്ങൾ ഹരിതഗിരി റോഡ് വഴിയും സൗത്തിലേക്കുള്ളവ പള്ളിത്താഴം വഴിയും വരണം.
വാഹനങ്ങൾ എവിടെയൊക്കെ പാർക്ക് ചെയ്യാം
ഓരോ വാഹനങ്ങൾക്കും നിശ്ചിത പാർക്കിങ് സ്ഥലങ്ങൾ തീരുമാനിച്ചു. പാർക്കിങ് ഏരിയയിൽ രണ്ട് മണിക്കൂറിൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യരുത്. സ്ഥിരമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഫൈൻ ഈടാക്കും.
ചരക്കു വാഹനങ്ങൾ
*കെ.ജെ. ആശുപത്രി (ചെറുത്)
*രേഖ മിൽ മുതൽ എം.എം. വരെ (ഗുഡ്സ് നീളത്തിൽ നിർത്തിയിടണം)
*അക്ഷയയുടെ മുന്നിൽ (ഗുഡ്സ് വലുത്)
* ഇവിടെയുള്ള മസ്ത സ്റ്റാൻഡ് ബൈപ്പാസിലേക്ക് മാറ്റും
ലൈറ്റ് മോട്ടോർ വെഹിക്കിൾ
*ജില്ലാ ബാങ്കിന് എതിർവശത്ത്
ടൂറിസ്റ്റ് ടാക്സി, ജീപ്പ്
*പുതിയ ബസ്‌സ്റ്റാൻഡ് ഇടതു പ്രവേശന കവാടം
*തൗഫീഖ് മുജാഹിദ് പള്ളി (ജീപ്പ് സ്റ്റാൻഡ്)
*കുരിശു മുതൽ എം.ജി.ടി.യുടെ മുൻവശം വരെ
സ്വകാര്യ വാഹനങ്ങൾ
* ഷാലിമാർ മുതൽ സൂര്യവരെ
* വുഡ്‌ലാൻഡ് ഹോട്ടലിന് മുമ്പിൽ
* മെജസ്റ്റിക്ക് മുതൽ അമർ ഹോട്ടൽ വരെ
* വാട്ടർ അതോറിറ്റി മുതൽ ടി.പി.വരെ
* ലാവണ്യ ഫാൻസി മുതൽ ദീപ്തിവരെ
* പിക്കാഡോ മുൻവശം (കാർ)
* സിവിൽസ്റ്റേഷന്റെ പുറത്തേക്കുള്ള കവാടം മുതൽ പ്രവേശന കവാടം വരെ
* എസ്.പി. ഓഫീസിന് മുൻവശം 150 മീറ്റർ
*എസ്.കെ.എം.ജെ. ബസ്‌ സ്റ്റോപ്പ് കഴിഞ്ഞ് എസ്.ഡി.എം.എൽ.പി. സ്കൂളിന്റെ എതിർവശം വരെ (നാലുചക്ര വാഹനങ്ങൾ)
*ഗീതാസ് മുതൽ നാഗാർജുനവരെ (നാലുചക്ര വാഹനങ്ങൾ)
*അഫാസ് മുതൽ നീലിക്കണ്ടി കിണർ വരെ (നാലുചക്ര വാഹനങ്ങൾ)
*നവന്യ മുതൽ ആയുർവേദ മെഡിക്കൽസ് വരെ (നാലുചക്ര വാഹനങ്ങൾ)
*തുർക്കി ജങ്ഷൻ മുതൽ അമർ ഹോട്ടൽവരെ (നാലുചക്ര വാഹനങ്ങൾ)
*കുരിശു മുതൽ എം.ജി.ടി.യുടെ എതിർ വശം വരെ (നാലുചക്ര വാഹനങ്ങൾ)
ഇരുചക്ര വാഹനങ്ങൾ
* എം.ജി.ടി. ബസ് സ്റ്റോപ്പ്
* ലാവണ്യ ഫാൻസിയുടെ എതിർവശം
* പിക്കാഡോയുടെ എതിർവശം
* ശക്തി ഗ്രന്ഥശാല മുതൽ ശോഭ ജ്വല്ലറി വരെ
* ന്യൂ ഹോട്ടലിന്റെ മുൻവശം
ഓട്ടോറിക്ഷാ സ്റ്റാൻഡ്
* പുതിയ ബസ് സ്റ്റാൻഡിന് സമീപം മഹാവീർ റോഡിൽ (മൂന്ന് റോഡിലും)
* പഴയസ്റ്റാൻഡിന്റെ പുറത്തേക്കുള്ള വഴി (നാല് ഓട്ടോറിക്ഷകൾ മാത്രമേ നിർത്താൻ പാടുള്ളു)
* ശോഭ ടെക്‌സ്റ്റൈൽസ് മുതൽ ചുങ്കം ജങ്ഷൻ വരെ
* കോടതിയുടെ എതിർവശം
* സ്വർണാഞ്ജലിയുടെ മുന്നിൽ
* തൗഫീക്കിന് എതിർവശം (അഞ്ചെണ്ണം)
* കൈനാട്ടി -ബത്തേരി റോഡിൽ ജങ്ഷനിൽ നിന്ന് പിറകോട്ട് മാറി അഞ്ച് ഓട്ടോറിക്ഷകൾ നിർത്തിയിടാം
*എമിലി ജങ്ഷൻ
*ഗൂഡലായി ജങ്ഷൻ മുതൽ ടി.പി. ടോപ് വരെ
* ലിയോ ജങ്ഷൻ
* ന്യൂ ഫോം മുതൽ അരുൺ വരെ
* സ്ലോക്കാർ മുതൽ ഗീതാസ് വരെ (നാലെണ്ണം)
നോ പാർക്കിങ്
* ചുങ്കം ജങ്ഷൻ മുതൽ എച്ച്.ഐ.എം.യു.പി. സ്കൂൾവരെ
* അനന്തവീര തിയേറ്റർ മുതൽ പാലം വരെ
* സിന്ദൂർ ടെക്‌സ്റ്റയിൽസിന് മുൻവശത്ത് റോഡിനിരുവശവും
* പാലം മുതൽ ആനപ്പാലം ജങ്ഷൻ‌ വരെ
* ആലിൻ ചുവട്
* ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിന്റെ ഇരുവശത്തും 150 മീറ്റർ വീതം
*പത്മപമ്പിന് മുൻവശം
* നഗരസഭാ ഓഫീസിന് മുമ്പിൽ
* മാതൃഭൂമി മുതൽ ചുങ്കം വരെ
* പുതിയ ബസ്‌സ്റ്റാൻഡ് പ്രവേശനം മുതൽ അഫാസ് ഹോട്ടൽ വരെ റോഡിന് ഇരുവശവും
* ലിയോ റോഡ്
* ശോഭ മുതൽ പാലംവരെ
* അരുൺ മുതൽ ആനപ്പാലം വരെ
* മാരിയമ്മൻ ജങ്ഷൻ മുതൽ സ്ലോകാർ വരെ
ഒരുമാസം നിരീക്ഷിക്കും
ഗതാഗത പരിഷ്കാരം നടപ്പാക്കിയതിനുശേഷം ഒരു മാസം പൂർത്തിയാവുമ്പോൾ അവലോകന യോഗം ചേരും. പരാതികൾ ഉണ്ടെങ്കിൽ യോഗം ചർച്ച ചെയ്യും. വരുത്തേണ്ട മാറ്റങ്ങളെ ക്കുറിച്ചും യോഗം തീരുമാനമെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *