May 19, 2024

ചക്ക മഹോല്‍സവത്തില്‍ അമ്പതിൽപരം വിഭവങ്ങളുമായി കെ.വി.കെ സ്റ്റാള്‍

0
Cooking 3 1
അമ്പലവയല്‍: മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചക്ക മാഹോല്‍സവത്തില്‍ വിഭവ സമൃദ്ധി തീര്‍ത്ത് കാർഷിക    സർവ്വകലാശാല  അമ്പലവയൽ  കൃഷി വിജ്ഞാന്‍ കേന്ദ്ര. ചക്ക ഹലുവ, ചക്ക മിക്‌സ്ചര്‍, ചക്ക പപ്പടം തുടങ്ങി അന്‍പതില്‍പരം വിഭവങ്ങളാണ് ഇവിടെയുളളത്. ഏഴുപേരടങ്ങുന്ന സ്ത്രീ സംരഭത്തില്‍ സഫിയയുടെ നേതൃത്വത്തിലാണ്  സംഘം പ്രവര്‍ത്തിക്കുന്നത്.
അമ്പലവയല്‍: അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന അന്തരാഷ്ട്ര ചക്ക മഹോത്സവത്തില്‍ രോഗങ്ങളെ പ്രതിരോധിക്കുന്ന വിഭവങ്ങളുമായി പ്രെഷ്യസ് സ്റ്റാള്‍. ചക്കസ്‌ക്വാഷ്, ചക്ക ജാം, ചക്കവരട്ടി, തുടങ്ങി 14 ഓളം വിഭവങ്ങളാണ് ഇവിടെ ഉള്ളത്. കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പ്രെഷ്യസ് ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു. കാന്‍സറിനെ പ്രതിരോധിക്കുക, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, കാഴ്ചശക്തി മെച്ചപ്പെടുത്തുക,കുടല്‍ രോഗങ്ങള്‍ തടയുക, ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുക, രക്തസമ്മര്‍ദം നിയന്ത്രിക്കുക, അസ്ഥികള്‍ക്ക് ശക്തി നല്‍കുക, തുടങ്ങിയ ഗുണങ്ങളാണ് ചക്ക ഉത്പന്നങ്ങങ്ങളില്‍ നിന്നും ഇവര്‍ നല്‍കുന്നത്.പത്ത് അംഗങ്ങളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *