May 19, 2024

അമ്പലവയലിൽ വന്നാൽ ചക്കയെ പഠിക്കാം: ആരോഗ്യം കാക്കാം.

0
Img 20180712 Wa0015
അമ്പലവയല്‍  മേഖല   ഗവേഷണ കേന്ദ്രത്തിൽ  നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് കൃഷിയില്‍ ബോധവല്‍ക്കരണവുമായി  ജില്ലാ കൃഷി ഓഫീസിനുകീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ആത്മ വയനാടിന്റെ സ്റ്റാള്‍ ശ്രദ്ധേയമായി. കര്‍ഷകര്‍ക്ക് കൃഷിയിലുളള പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം, വിവിധ പരിശീലനങ്ങള്‍, പ്രത്യേക  ക്ലാസുകള്‍, കൃഷിത്തോട്ടത്തിന്റെ മാതൃക, നിര്‍മ്മാണം തുടങ്ങിയവയും ആത്മയുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്നു.  ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ ഓഫീസറുടെ കീഴില്‍ ഏകദേശം 30 ഓളം അംഗങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്ലോക്കുതലത്തില്‍ മികച്ച കര്‍ഷകരെ കണ്ടെത്തി അവരെ ചെറിയ ഗ്രൂപ്പുകളായി തരം തിരിച്ച് കര്‍ഷകര്‍ക്ക് വേണ്ട പരിശീലനം നല്‍കിവരുന്നു. 
ഈ വര്‍ഷം അന്താരാഷ്ട്ര ചക്ക മഹോല്‍സവ വര്‍ഷമായി കേരള സംസ്ഥാനം ആചരിക്കുന്നതുകൊണ്ട് ഇപ്പോള്‍ ചക്കയില്‍ നിന്ന് എങ്ങനെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കാമെന്ന പരിശീലന പരിപാടി വീട്ടമ്മമാര്‍ക്കായി നല്‍കിവരുന്നു. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തികൊണ്ട് സീറോ വെയിസ്റ്റേജായാണ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ചക്കയും, ചക്കയുല്‍പന്നങ്ങളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്റ്റാള്‍ പ്രവര്‍ത്തിച്ചുവരുന്നത്. വിയറ്റ്‌നാം ചക്ക, തേന്‍   വരിക്ക, റോസ് വരിക്ക, ജെ 33, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്കജെല്ലി, ചക്കതേന്‍, ചക്കകുരു ലെഡു, ചക്ക മിഠായി എന്നിവയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *