August 13, 2026

കമ്പളക്കാട് ടൗണ്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ ട്രഷററും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന വി.പി ഇബ്രാഹിം കുട്ടി ഹാജി(57) നിര്യാതനായി.

0
wyd-obit-ibrahim-kutty-haji
By ന്യൂസ് വയനാട് ബ്യൂറോ
വി.പി ഇബ്രാഹിം കുട്ടി ഹാജി
കൽപ്പറ്റ: കമ്പളക്കാട് ടൗണ്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെ ട്രഷററും സാമൂഹിക സാംസകരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന വി.പി ഇബ്രാഹിം കുട്ടി ഹാജി(57). പരേതരായ വെളുത്തപറമ്പത്ത് സൂപ്പി ഹാജിയുടെയും ബീവി ഹജ്ജുമ്മയുടെയും മകനാണ്. കമ്പളക്കാട് ഇസ്സത്തുല്‍ ഇസ്‌ലാം സംഘം ജോയിന്റ്  സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം, നിയോജക മണ്ഡലം കൗണ്‍സിലര്‍, സി.എച്ച് സെന്റര്‍ പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മിറ്റി സെക്രട്ടറി, കണിയാമ്പറ്റ പഞ്ചായത്ത് മുസ്‌ലിംലീഗ് അഞ്ചാം വാര്‍ഡ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ച് വരികയായിരുന്നു. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച  രാവിലെ 10ന് കമ്പളക്കാട് ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. തുടര്‍ന്ന് പള്ളിമുക്ക് വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കവും നടക്കും. പരേതന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ഉച്ചക്ക് 12 വരെ കമ്പളക്കാട് ടൗണില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കും. പെരുങ്ങോളന്‍ സീനത്താണ് ഭാര്യ. മക്കള്‍: മുഹ്‌സിന്‍, മുബാസ്, നിജാസ്. മരുമകള്‍: അജ്മില. സഹോദരങ്ങള്‍: മൂസ ഹാജി, കുഞ്ഞബ്ദുല്ല ഹാജി, പോക്കു, അസ്സു, വി.പി യൂസഫ്(പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ്), ഷറഫുദ്ദീന്‍(ഗുഡ്‌വോയ്‌സ് കമ്പളക്കാട്), കുഞ്ഞാമി പീച്ചംകോട്, പരേതരായ വി.പി മൊയ്തു ഹാജി(കണിയാന്പറ്റ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്), വി.പി അമ്മദ് ഹാജി, വി.പി കുട്ട്യാലി ഹാജി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *