September 7, 2026

ഡാമിലെ വെള്ളം തുറന്നു വിടുന്നത് പരിമിതപ്പെടുത്തണമെന്ന് ജനപ്രതിനിധികൾ.

0
Naseema
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: കാലവര്‍ഷത്തിലെ വെള്ളപ്പൊക്കത്തിന് പുറമേ ബാണാസുര സാഗര്‍ ഡാം തുറന്ന് വിട്ടതോടെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ഇതേ തുടര്‍ന്ന് ജനപ്രതിനിധികള്‍ വെള്ളം തുറന്ന് വിടുന്നത് പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി ഡാം അസി.എഞ്ചിനീയറെ സമീപിച്ചു. രാത്രിയില്‍ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും എഞ്ചിനിയര്‍ ജനപ്രതിനിധികളെ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം പി.സി മമ്മുട്ടി, പഞ്ചായത്തംഗങ്ങളായ കണ്ടിയന്‍ ഹാരിസ്, സി.ഇ ഹാരിസ്, നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, സി.കെ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവരാണ് എഞ്ചിനിയറുമായി ചര്‍ച്ച നടത്തിയത്. വെള്ളം കയറിയ പ്രദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ ഹാരിസ് എന്നിവര്‍ സന്ദര്‍ശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *