May 19, 2024

എം.എസ്‌സി(വൈല്‍ഡ് ലൈഫ് സ്റ്റഡീസ്) പ്രവേശനത്തിന് 27 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.

0
എം.എസ്‌സി(വൈല്‍ഡ് ലൈഫ് സ്റ്റഡീസ്) പ്രവേശനം
കല്‍പറ്റ-കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസിലെ വന്യജീവി പഠന കേന്ദ്രത്തില്‍ എം.എസ്‌സി(വൈല്‍ഡ് ലൈഫ് സ്റ്റഡീസ്) കോഴ്‌സില്‍ പ്രവേശനത്തിനു ജൂലൈ 27 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും. ബയോ സയന്‍സില്‍ (സുവോളജി, ബോട്ടണി, വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി) ബിരുദമാണ് യോഗ്യത. 10 സീറ്റുകളാണുള്ളത്. സര്‍വകലാശാല നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. വൈല്‍ഡ് ലൈഫ് അനാട്ടമി, ബയോ കെമിസ്ട്രി, ഫിസിയോളജി, ജനിറ്റിക്‌സ്, വൈല്‍ഡ് ലൈഫ് ഫോറന്‍സിക്‌സ്, ടാക്‌സോണമി, ബയോ ഡൈവേഴ്‌സിറ്റി, മാനജ്‌മെന്റ് ഓഫ് കാപ്റ്റീവ് ആന്‍ഡ് ഫ്രീ റേഞ്ചിംഗ് വൈല്‍ഡ് ലൈഫ്, ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ലോസ്, അഡ്വാന്‍സ്ഡ് മോളിക്യുലാര്‍ ടെക്‌നിക്‌സ് എന്നീ വിഷയങ്ങള്‍ ദ്വിവത്സര കോഴ്‌സിന്റെ ഭാഗമാണ്. 2011ല്‍ ആംരഭിച്ച വന്യജീവി പഠന കേന്ദ്രം ഇപ്പോള്‍ സര്‍വകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *