August 10, 2026

വ്യാജരേഖയുണ്ടാക്കി ഭൂമി കൈമാറ്റം: വാളാട് സെപ്ഷല്‍ വില്ലേജ് ഓഫീസറെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ ഉത്തരവ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സര്‍ക്കാര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി സ്വകാര്യവ്യക്തികള്‍ക്കു നല്‍കുന്നുവെന്ന ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടെത്തി ജില്ലാ കളക്ടര്‍ ഏപ്രില്‍ നാലിനു സസ്‌പെന്‍ഡ് ചെയ്ത വാളാട് സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എം.ജി. രവിയെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. രവിയുടെ പരാതിയില്‍ റവന്യൂ അണ്ടര്‍ സെക്രട്ടറി മുഖേന വാദം കേട്ട കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ  ശിപാര്‍ശയിലാണ് ഉത്തരവ്. വയനാടിനു പുറത്ത് വിദൂരജില്ലയില്‍ ജനസമ്പര്‍ക്കം കുറഞ്ഞ തസ്തികയില്‍ അടിയന്തര നിയമനം നല്‍കണമെന്നാണ് ഉത്തരവില്‍. സസ്‌പെന്‍ഡ് ചെയ്തുവെങ്കിലും 2019 ഏപ്രില്‍ 30നു സേവനത്തില്‍നിന്നു വിരമിക്കുന്ന രവിക്കെതിരെ  അച്ചടക്ക നടപടി സ്വീകരിച്ചതായി കാണുന്നില്ലെന്നു ഉത്തരവില്‍ പറയുന്നു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *