August 11, 2026

വിശ്വശാന്തിക്ക് ധാർമ്മിക മതവിദ്യാഭ്യാസം അനിവാര്യം: കെ.ടി ഹംസ മുസ്‌ലിയാര്‍

0
vilambaram
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മദ്യ-മയക്കുമരുന്ന് ലോബികളും തീവ്രവാദ വിധ്വംസക പ്രവര്‍ത്തകരുമാണ് ലോകത്ത് അശാന്തി പടര്‍ത്തുന്നതെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഇത് ധാര്‍മികതയില്‍ അധിഷ്ടിതമായ മത വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നടത്തിയ വിളംബര സമ്മേളനം ഉദ്ഘാടനം സമസ്ത ജില്ലാ കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വശാന്തിക്ക് മതവിദ്യാഭ്യാസം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ പേരാല്‍ പ്രാര്‍ഥന നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എം.എം ഇമ്പിച്ചിക്കോയ മുസ്്‌ലിയാര്‍ അധ്യക്ഷനായി. മുജീബ് ഫൈസി പൂലോട് പ്രമേയ പ്രഭാഷണം നടത്തി. എം.കെ ഇബ്‌റാഹീം മുസ്്‌ലിയാര്‍ പദ്ധതി വിശദീകരിച്ചു. എസ് മുഹമ്മദ് ദാരിമി, ഇബ്‌റാഹീം ഫൈസി പേരാല്‍, എം ഹസന്‍ മുസ്്‌ലിയാര്‍, എം.എം ബഷീര്‍, ഇബ്‌റാഹീം മാസ്റ്റര്‍, മുഹ്‌യുദ്ദീന്‍ കുട്ടി യമാനി, മുഹമ്മദ് കുട്ടി ഹസനി, പി.സി ഇബ്രാഹീം ഹാജി, ഹാരിസ് ബാഖവി, കെ.സി അബ്ദുല്ല മൗലവി, മുജീബ് ഫൈസി ചുണ്ടേല്‍ സംസാരിച്ചു. എ അഷ്‌റഫ് ഫൈസി സ്വാഗതവും സൈനുല്‍ ആബിദീന്‍ ദാരിമി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *