May 22, 2026

കർക്കിടകത്തിൽ പച്ചിലകൂട്ടിന്റെ നന്മ വിളിച്ചോതി വിദ്യാർത്ഥികൾ

0
IMG-20180802-WA0064
By ന്യൂസ് വയനാട് ബ്യൂറോ
.
കർക്കിടക മാസത്തിൽ ഇല കൂട്ടുകൾ ചേർത്ത് കറിയൊരുക്കി സെന്റ്  സെബാസ്റ്റ്യൻസ് യു. പി .സ്കൂളിലെ വിദ്യാർത്ഥികൾ. നഷ്ടപെട്ടു പോകുന്ന പഴമയുടെ നന്മകറികൾ ചേർത്ത് അറിവിന്റെയും ആരോഗ്യത്തിന്റെയും കറിക്കൂട്ടൊരുക്കി വിദ്യാർത്ഥികൾ മാതൃകയായി. കുട്ടികൾ വീടുകളിൽ നിന്ന് വിവിധ തരം ഇലകൾ കൊണ്ടുവരികയായിരുന്നു വെള്ളച്ചീര, ചുവന്ന ചീര, പൊന്നാംകണ്ണി, തകര, കുമ്പളം, മത്തൻ, താള് ( ചേമ്പ്), മൈസൂർ ചീര, പിച്ചിൽ ഇല, ചവച്ചിങ്ങാ, ചേന, വഴുതന, കാക്കച്ചപ്പ്, പയർ, വള്ളി വഴുതന, പുതിനയില, കൊടി തൂവ, കറിവേപ്പില തുടങ്ങി പതിനെട്ടോളം തരം ഇലകളാണ് ശേഖരിച്ചത്, അധ്യാപിക മരായ  ഷില്ലി ഇ ജെ, നീതു റോസ്, താജു്ന്നീസ എം എന്നിവർ നേതൃത്വം നല്കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *