May 6, 2024

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണമെന്ന് കത്തോലിക്ക കോൺഗ്രസ്.

0
Img 20180802 Wa0122
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന് മാനന്തവാടി രൂപ തകത്തോലിക്ക കോൺഗ്രസ് സമിതി റിപ്പോർട്ട് സമർപ്പിച്ചു.
കേരളത്തിലെ മാറിയ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയും, മുന്നോക്ക വിഭാഗക്കാരിൽ പിന്നോക്കാവസ്ഥയിലുള്ളവർ ഇന്ന് സംവരണ വിഭാഗങ്ങളെക്കാൾ മോശം അവസ്ഥയിലാണ്.പ്രധാനമായും കാർഷിക മേഖലയുടെ തകർച്ചയിലൂടെ ചെറുകിട കർഷകർ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ വിഷമിക്കുകയാണ്.പ്രത്യേകിച്ച് വയനാട് ജില്ലയിലെ ചെറുകിട കർഷകർ. വന്യമൃഗശല്യങ്ങൾ കൊണ്ടും പ്രകൃതിദുരന്തങ്ങൾ കൊണ്ടും നന്നേ കഷ്ടത്തിലായ മുന്നോക്ക വിഭാഗകർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. ഈ ഘട്ടത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടേണ്ട മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കു വേണ്ടി മാനന്തവാടി രൂപ തകത്തോലിക്ക കോൺഗ്രസ് പഠനം നടത്തി കമ്മിന് മുമ്പാകെ സമർപ്പിച്ച ചില നിർദ്ദേശങ്ങൾ ചുവട………
1. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പരിധി നിശ്ചയിച്ച് സംവരണത്തിന് അർഹരാക്കണം.
2. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കാവസ്ഥയിലുള്ളവർക്കായി മുന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് രൂപീകരിക്കുക.
3. വാർഷിക വരുമാനം കണക്കാക്കുമ്പോൾ ഭൂമിയുടെ അളവ്, വീടിന്റെ വലുപ്പം ഇവ മാനദണ്ഡമായി കണക്കാക്കാതെ വാർഷിക വരു മാനം മാനദണ്ഡമായി കണക്കാക്കണം. 
4. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കാവസ്ഥയിലുള്ളവർക്കായി സർക്കാർ സർവീസിലും വിദ്യാഭ്യാസ പ്രവേശനത്തിലും സംവരണം നൽകുക.
 5.പിന്നോക്കാവസ്ഥയിലുള്ളവരുടെ കുട്ടികൾക്ക് പ്ലസ് ടു മുതൽ ഉന്നത വിദ്യാഭ്യാസം വരെ സ്കോളർഷിപ്പുകൾ നൽകുക.
6. പിന്നോക്കാവസ്ഥയിലുള്ളവരുടെ വിവാഹത്തിന് പലിശരഹിത വായ്പകളും സൗജന്യ ചികിത്സകളും ഭവന നിർമ്മാണ സഹായങ്ങളും നൽകുക.
7. പിന്നോക്കാവസ്ഥയിലുള്ളവരുടെ കൃഷിക്ക് പലിശ രഹിത ലോണുകളും സൗജന്യമായി വിത്തുകളും വളങ്ങളും കാർഷിക ഉപകരണങ്ങളും നൽകുക
 8.പിന്നോക്കാവസ്ഥയിലുള്ളവരുടെ പി.എസ്.സി പ്രായ പരാതി 41 വയസാക്കി ഉയർത്തുക.
9. ചെറുകിട തൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന് സഹായം നൽകുക. വിവിധ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരിശീലനം നൽകുക.
10.സംവരണ വിഭാഗത്തിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും മുന്നോക്ക വിഭാഗത്തിലെ പിന്നോക്കാവസ്ഥയിലുള്ളവർക്ക് നൽകുക.
11. മുന്നോക്കക്കാരിലെ പാവപ്പെട്ട അർഹരായ എല്ലാ വർക്കും ബി.പിഎൽ കാർഡും ആരോഗ്യ ഇൻഷുറൻസ് കാർഡും ലഭ്യമാക്കുവാൻ നടപടി എടുക്കുക.
12. മുന്നോക്ക സമുദായം എന്ന വാക്ക് സംവരണേതര സമുദായം എന്നാക്കി മാറ്റുവാൻ സർക്കാരി നോട് നിർദ്ദേശിക്കുക.
13. ത്രിതല പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളിൽ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അർഹമായ പരിഗണന നൽകുക.
മുകളിൽ പറഞ്ഞിരിക്കുന്ന ആവശ്യങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉറപ്പു വരുത്തണമെന്ന് കമീഷനോട് രൂപത സമിതിക്കു വേണ്ടി ഹാജരായ പ്രസിഡന്റ് സണ്ണി ചെറുകാട്ട്,ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ, അഡ്വ.ഷാജി തോപ്പിൽ, ജോർജ്ജുകുട്ടി വിലങ്ങപ്പാറ എന്നിവർ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *