May 14, 2024

ജപ്തി നടപടികളുമായി വന്നാൽ വഴിയിൽ തടയും:കർഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി

0
03
കൽപ്പറ്റ:ബാങ്ക് വായ്പയുടെ പേരിൽ കർഷകരെ സർഫാസി ജപ്തി നടപടികൾ ചുമത്തി ദ്രോഹിക്കുന്ന ബാങ്കുകളുടെ നിലപാടിൽ പ്രതിഷേധിച്ച് കർഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ലീഡ് ബാങ്കിലേക്ക് മാർച്ചും ധർണയും നടത്തി.കൃഷിഭൂമി യാതൊരു കാരണവശാലും സർഫാസി നിയമത്തിൽ ഉൾപ്പെടുത്തരുതെന്ന്‍ നിയമത്തിൽ വ്യവസ്ഥയുള്ളപ്പോഴാണ് ബാങ്കുകളുടെ ഇത്തരത്തിലുള്ള നടപടികൾ.വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ബാങ്ക് വായ്പയുടെ പേരിലുള്ള എല്ലാ നടപടികളും നിർത്തിവെയ്ക്കുകയും പലിശരഹിതവായ്പ നൽകുകയും വേണം.ധർണ ഡി സി സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.മഴക്കെടുതി കാരണം ദുരിതബാധിത പ്രദേശമായി മാറിയ വയനാട് ജില്ലയിലേക്ക് മന്ത്രിമാർ സന്ദർശിക്കാത്തത് അപലപനീയമാണെും കർഷകരെ ദ്രോഹിക്കുന്ന നടപടികളുമായി ബാങ്ക് അധികൃതർ വന്നാൽ അവരെ കർഷകർക്ക് വഴിയിൽ തടയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.കർഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷിസിറിയക്ക് അധ്യക്ഷത വഹിച്ചു.കെ.പി.സി.സി.സെക്രട്ടറി കെ.കെ.അബ്രഹാം മുഖ്യപ്രഭാഷണം നടത്തി.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എൻ.ഒ.ദേവസ്യ(കിസാൻ ജനത),മമ്മി പൊഴുതന(സ്വതന്ത്രകർഷകസംഘം)എിവർ സംബന്ധിച്ചു.മജീഷ് മാത്യു,വി.എൻ.ശശീന്ദ്രൻ,എക്കണ്ടി മൊയ്തുകുട്ടി,വി.വി.നാരായണവാര്യർ,ഡെന്നിസണ്‍,പി.എം.ബെി,വി.ഡി.ജോസ്,ഒ.വി.റോയ്,കെ.എം.കുര്യാക്കോസ്,സുലൈമാൻ അരപ്പറ്റ,ബാബു പിക്കുഴി,ജോസ ഇലവുങ്കൽ,എന്നിവർ സംസാരിച്ചു.പ്രകടനത്തിന് ജോസ് കാരനിരച്ചിൽ,സെബാസ്റ്റിയൻ കൽപ്പറ്റ,എം.എ.പൗലോസ്,മനോജ് മടക്കിമല,വി.വി.രാജു,രാജു ഹെജമാടി,ജോയ് ജേക്കബ്,ആന്റണി ചുഴലിക്കര,ഷാജി മാനന്തവാടി,വി.ആന്റണി,വിൻസന്റ് ചേർവേരി,ടി.കെ.തോമസ്,ജോസ് അമ്പലവയൽ,സുധാകരൻ തിരുനെല്ലി,എം.ജെ.ബാബു,സണ്ണി ചൂരിമല,ജോസ് ജേക്കബ്,സഹദേവൻ,ഗോവിന്ദൻ വെള്ളമുണ്ട.മോഹനൻ കോട്ടത്തറ,ജോസ് വള്ളിത്താനം,പി.സി.സിറിയക്ക്,എം.എ.മത്തായി,ജോസഫ് തൊണ്ടർനാട്,പി.വി.ഷാജി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *