May 14, 2024

ആർട്ട് ഫോർ ഹെൽത്ത്-വയനാട്ടുകാരനായ ഫാസിൽ ഷാലുവിന് 20ലക്ഷത്തിന്റെ പുരസ്‌കാരം

0
01
കൽപ്പറ്റ:പൊണ്ണത്തടി അനാരോഗ്യകരമാണ്,എന്നു വെച്ച് തടിയുള്ളവർ മടിപിടിച്ചിരുന്ന് ജീവിതത്തെ പ്രമേഹത്തിനും ഹൃദയരോഗങ്ങൾക്കും കീറിമുറിക്കാനായി വിട്ട്കൊടുക്കണോ?ഒരിക്കലും പാടില്ലെന്ന്‍ പ്രഖ്യാപിച്ച് ഓടുകയും ചാടുകയും മലകയറുകയും ചെയ്യുന്ന അഫ്‌സൽ എന്ന മലയാളി യുവാവിന്റെ ജീവിതം ക്യാമറയിൽ പകർത്തിയ ഫാസിൽ ഷാലുവിന് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ആർട്ട് ഫോർ ഹെൽത്ത് പുരസ്‌കാരം.ഡോക്യുമെന്ററി വിഭാഗത്തിലും ഫോട്ടോഗ്രാഫി വിഭാഗത്തിലും ഫാസിൽ ഷാനു സമ്മാനാർഹനായി.ഇരുമത്സരങ്ങളിലുമായി 1.1ലക്ഷംദിർഹമാണ് (20 ലക്ഷം രൂപ) സമ്മാനത്തുകയായി നേടിയത്. വീഡിയോ ചിത്രത്തിൽ പൊണ്ണത്തടിയെ അതിജയിക്കാൻ പൊരുതുന്ന യുവാവിനേയാണ് വരച്ചിരുന്നെതെങ്കിൽ പൊണ്ണത്തടിയനായ സഹോദരന്റെ സങ്കടചിത്രമാണ് ഫോട്ടോഗ്രാഫിവിഭാഗത്തിൽ സമ്മാനം നേടിക്കൊടുത്തത്.ബേക്ക്മാർട്ട് ഇന്റർനാഷണൽ പ്രൊജക്ട്-ബ്രാന്റ് മാനേജറായ ഫാസിൽ ഷാലു ശ്രദ്ധേയനായ സ്ട്രീറ്റ്‌ലൈഫ്-സഞ്ചാരഫോട്ടോഗ്രാഫറാണ്.യു എ ഇ മുഖ്യആരോഗ്യപ്രശ്‌നമായി കാണുന്ന പ്രമേഹം പൊണ്ണത്തടി,ഹൃദ്‌രോഗം എന്നിവയുടെ പ്രതിരോധത്തിനും ആരോഗ്യകരമായ ജീവിതരീതികൾക്കുമുള്ള മാർഗങ്ങൾ നിർദേശിക്കാൻ യുവജനങ്ങളെ പ്രോൽസാഹിപ്പിക്കാനാണ് ആരോഗ്യമന്ത്രാലയം മത്സരം ഏർപ്പെടുത്തിയത്.ഫോട്ടോഗ്രാഫിയിലും,വീഡിയോഗ്രാഫിയിലും രണ്ടാം സ്ഥാനം നേടി.കൽപ്പറ്റ സക്കീന മൻസിൽ താമസിക്കും മുഹമ്മദ് ബാവ,സക്കീന ദമ്പതികളുടെ മകനാണ് സി.പി.ഫാസിൽ ഷാലു.കൽപ്പറ്റ  എസ് കെ എം ജെ പൂർവവിദ്യാർത്ഥിനിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *