October 7, 2026

മഴക്കെടുതി: നഷ്ട പരിഹാരം ഓണത്തിന് മുമ്പ് നല്‍കണം- സ്വതന്ത്ര കര്‍ഷക സംഘം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മഴക്കെടുതിയില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം മാനന്തവാടി നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു. കാലവര്‍ഷത്തില്‍ വാഴയുള്‍പ്പെടെ വന്‍ കൃഷി നാശത്തിന് ഇരയായ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നഷ്ട പരിഹാരം സര്‍ക്കാര്‍ വൈകിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. വൈസ് പ്രസിഡന്‍റ് ഉസ്മാന്‍ പുഴക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മായന്‍ മുതിര സ്വാഗതം പറഞ്ഞു. കര്‍ഷകരോടും കാര്‍ഷിക മേഖലയോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സ്വതന്ത്ര കര്‍ഷക സംഘം ഓഗസ്ത് എട്ടിന് നടത്തുന്ന മാനന്തവാടി നിയോജക മണ്ഡലം സായാഹ്ന ധര്‍ണ്ണ പനമരത്ത് സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഖാലിദ് രാജ ഉദ്ഘാടനം ചെയ്യും. ധര്‍ണ്ണ വിജയിപ്പിക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചു. പി.കെ.എ.അസീസ്, കെ.കെ. ഇബ്രാഹിം തരുവണ, മൊയ്തു  വളവില്‍, ടി. യൂസുഫ്, പോക്കര്‍ കോറോത്ത് സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *