“വ്യക്തിത്വ വികാസത്തിനു മുപ്പതു തത്വങ്ങൾ” ജുനൈദ് കൈപ്പാണിയുടെ പുസ്തകം പ്രകാശനം
വ്യക്തിത്വ വികാസത്തിനു മുപ്പതു തത്വങ്ങൾ"എന്ന ജുനൈദ് കൈപ്പാണിയുടെ പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ
തെഴിൽ വകുപ്പ് മന്ത്രി .ടി.പി.രാമകൃഷ്ണൻ, കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രനു നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
കേരേളത്തിലെ പ്രധാന ബുക്ക് സ്റ്റാളുകളിൽ പുസ്തകം ലഭ്യമാണ്.
തപാലിൽ ലഭിക്കാനും
പ്രസാധകർ സൗകര്യമൊരുക്കിയിട്ടുണ്ട്.
പുസ്തകത്തിന്റെ അവതാരിക എഴുതിയത് റിയാദ് അലിഫ് ഇന്റർനാഷണൽ സ്‌കൂൾ മുൻ പ്രിൻസിപ്പളും ഗ്രന്ഥകാരനും കോളമിസ്റ്റുമായ കെ.സി.ഷൈജലാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത് .
"മനസ്സ് തുറന്ന് ചിരിക്കുന്ന മനുഷ്യൻ പൂത്തുലഞ്ഞുനിൽക്കുന്ന ചെടിയെപ്പോലെയാണു" – ശ്രീനാരായണ സാഹിത്യ പരിഷത്ത് അവാർഡ് ജേതാവും ലെറ്റ്സ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനും കൂടിയായ ജുനൈദ് കൈപ്പാണിയുടെ ഈ പുസ്തകത്തിൽ നിന്നുള്ള ഒരു വാക്യമാണിത്. ഇത് വായിക്കുമ്പോൾ രണ്ട് കാര്യങ്ങളാണു എനിക്ക് മനസ്സിൽ വരുന്നത്. ഒന്ന്, ഇത് പറയുന്ന ആളുടെ ആധികാരികത. രണ്ട്, ഇതിൽ നിന്ന് വായിച്ചെടുക്കാവുന്ന, പുസ്തകത്തിന്റെ ആഴം.
പൂത്തുലഞ്ഞു നിൽക്കുന്ന പൂച്ചെടിയെപ്പോലെ സുമധുരമായി പുഞ്ചിരിച്ചുകൊണ്ടല്ലാതെ ഞാൻ ഇന്നേവരെ ജുനൈദിനെ കണ്ടിട്ടില്ല. മനസ്സും ധിഷണയും ഒരേപോലെ ശാന്തവും സക്രിയവും സുന്ദരവുമായ ഒരു മനുഷ്യസ്നേഹി, സാമൂഹിക പ്രവർത്തകൻ, മനശ്ശാസ്ത്രകാരൻ, എഴുത്തുകാരൻ – അതാണു ജുനൈദ്. അങ്ങിനെയുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഹൃദയത്തിൽ നിന്ന് നിർഗ്ഗളിക്കുന്നതാവും ഈ വാക്യം ; ഏറ്റവും ആധികാരികമായിത്തന്നെ.
ഈ വാക്യം ഈ പുസ്തകത്തിന്റെ ഒരടയാളവാക്യം കൂടിയാണു. രൂപത്തിൽ ചെറുതെങ്കിലും ഉൾക്കനത്താൽ ഭാരമേറിയതാണു ഈ പുസ്തകം. നിത്യ ജീവിതത്തെ ഉല്ലാസപൂർണ്ണവും പ്രസാദാത്മകവും വിജയസുരഭിലവുമാക്കാൻ എന്തൊക്കെയാണോ അനിവാര്യമായിട്ടുള്ളത് , അതെല്ലാം ഇവിടെ തെളിഞ്ഞു കാണാം. സരളവും സുന്ദരവുമായ ഭാഷയിൽ , ആറ്റിക്കുറുക്കി അവതരിപ്പിച്ചിട്ടുള്ള ഈ ജീവിത തത്ത്വങ്ങളെ അതേപടി പിന്തുടരുക ; അത്ര മാത്രമേ അനുവാചകൻ ചെയ്യേണ്ടതുള്ളൂ – സ്വന്തം ആകാശത്തിൽ മഴവില്ല് തെളിഞ്ഞു വരുന്നത് കാണാം.
ഈ പുസ്തകത്തിന്റെ വിപുലീകൃത രൂപമുൾപ്പെടെ കനപ്പെട്ട അനവധി ഗ്രന്ഥങ്ങൾ ജുനൈദിന്റേതായി ഇനിയും പുറത്തുവരുമെന്നുറപ്പാണു. മികച്ച ഈ കൃതിയെ ആദരപൂർവം അനുമോദിച്ചുകൊണ്ട് അനുവാചകർക്കു നിർദ്ദേശിക്കുന്നു.." അവതാരികയിൽ ഷൈജൽ എഴുതുന്നു.





Leave a Reply