പച്ചത്തേയില താങ്ങുവില 10.25 രൂപയായി നിശ്ചയിച്ചു
പച്ചത്തേയിലയുടെ ആഗസ്തിലെ താങ്ങുവില 10.25 രൂപയായി നിശ്ചയിച്ചു. എല്ലാ
ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലയ്ക്ക്
നൽകുന്ന വിലയും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും രജിസ്റ്റർ സൂക്ഷിക്കുകയും
വേണം. ചെറുകിട തേയില കർഷകരിൽ നിന്നും ഇല വാങ്ങുന്നവർ ശരാശരി വിലയോ, ടീബോർഡ് പ്രൈസ് ഷെയറിങ്ങ് ഫോർമുല പ്രകാരം നിശ്ചയിച്ച വിലയോ ഏതാണോ വലുത്
അത് കർഷകർക്ക് നൽകി റിപ്പോർട്ട് നൽകണമെന്ന് ഡെപ്യൂട്ടി കളക്ടർ ഇ.പി.മേഴ്‌സിയുടെ
അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പച്ചത്തേയില വില നിർണ്ണയ കമ്മിറ്റി യോഗ ത്തിൽ
തീരുമാനിച്ചു. യോഗത്തിൽ എസ്റ്റേറ്റ് ഫാക്ടറി പ്രതിനിധികളായ ബി.എം. ഉത്തപ്പ,
എം.മാധവൻ, ചെറുകിട തേയില കർഷക സമിതി പ്രതിനിധി കെ.സി കൃഷ്ണ ദാസ്,
ബോട്ട്‌ലീഫ് ഫാക്ടറി പ്രതിനിധി കെ.ജോഷി വാലിപ്ലായ്ക്കൽ, ടീ ബോർഡ് ഫാക്ടറി
അഡൈ്വസറി ഓഫീസർ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.





Leave a Reply