ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കും
ഓണക്കാലത്ത് ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി
ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ പരിശോധന കർശനമാക്കും. ഹോട്ടലുകൾ,
റസ്റ്റോറന്റുകൾ, ബേക്കറികൾ, ബേക്കറി ഉൽപ്പന്ന നിർമ്മാണ യൂണിറ്റുകൾ, പലചരക്ക്
കടകൾ, തട്ടുകടകൾ തുടങ്ങി ഭക്ഷണ സാധനങ്ങൾ ഉത്പാദിപ്പിക്കുകയും സംഭരണം
ചെയ്യുകയും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുക.
നിലവാരമില്ലാത്ത വെളിച്ചെണ്ണ ജില്ലയിൽ വിറ്റഴിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ ഭക്ഷ്യ
എണ്ണകളും പരിശോധിക്കും. പൊതു വിതരണ സ്ഥാപനങ്ങളിലും പരിശോധന നടത്തും.
നിയമ ലംഘകർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ
അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.





Leave a Reply