ആദ്യ മുലയൂട്ടൽ കേന്ദ്രം മാനന്തവാടിയിൽ
ലോകമുലയൂട്ടൽ വാരാച രണത്തിന്റെ ഭാഗമായി സുരക്ഷിതമായും സ്വകാര്യത നഷ്ടപ്പെടാതെയും
കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനായി മാനന്തവാടി മുനിസിപ്പൽ ബസ്സ്റ്റാന്റിൽ
സ്ഥാപിച്ച ജില്ലയിലെ ആദ്യ മുലയൂട്ടൽ കേന്ദ്രം മുൻസിപ്പൽ ചെയർമാൻ വി. ആർ.പ്രവിജ്
ഉദ്ഘാടനം ചെയ്തു. സ്വകാര്യത നഷ്ടപ്പെടുമെന്ന ഭയത്താൽ ഇനിയൊരു കുട്ടിക്കും
മുലപ്പാൽ ലഭിക്കാതിരിക്കാൻ ഇടവരാതിരിക്കട്ടെയെന്ന് തദ്ദവസരത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മാനന്തവാടി വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. ടി. ബിജു
അദ്ധ്യക്ഷത വഹിച്ചു. ആരോഗ ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കടവത്ത് മുഹ മ്മദ്,
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലി കുര ്യൻ, വാർഡ് കൗൺസിലർമാരായ ശോഭ
രാജൻ, പ്രദീപ ശശി, ഐ. സി. ഡി.എ സ്. സൂപ്പർവൈസർ സന്ധ്യ എന്നിവർ ആശംസയർപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് പ്രോഗ്രാം ഓഫീസർമാർ ആരോഗ്യപ്രവർത്തകർ, ആരോഗ്യകേരളം
വയനാട് ജീവനക്കാർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആരോഗ്യ കേരളം
വയനാട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ബി. അഭിലാഷ് സ്വാഗതവും , ജില്ലാ മാസ്
മീഡിയാ ഓഫീസർ കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.





Leave a Reply