May 18, 2024

സ്വച്ഛ് സർവ്വേക്ഷൺ ഗ്രാമീൺ 2018 ജില്ലാതല പരിശീലനം

0
ശുചിത്വ സർവ്വെയിലൂടെ വയനാടിന്റെ വിവിധ പ്രദേശങ്ങൾക്ക് റാങ്ക്
നൽകുന്നതിനുളള ആദ്യ കേന്ദ്രസർക്കാർ പദ്ധതിയായ സ്വച്ഛ് സർവ്വേക്ഷൺ ഗ്രാമീൺ 2018
ന്റെ ജില്ലാതല പരിശീലനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം
ചെയ്തു. ചടങ്ങിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, എ.ഡി.എം. ഇൻ
ചാർജ്ജ് ഇ.പി. മേഴ്‌സി, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എ. ജസ്റ്റിൻ, ഹരിത
കേരളം മിഷൻ കോ-ഓർഡിനേറ്റർ ബി.കെ. സുധീർകിഷൻ, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ്
ഓഫീസർ സുഭദ്ര നായർ തുടങ്ങിയവർ പങ്കെടുത്തു. ഓഗ്‌സറ്റ് 31 വരെ നടക്കുന്ന ശുചിത്വ
സർവ്വെയിൽ രാജ്യത്തെ എല്ലാ ജില്ലകളെയും, ഗ്രാമപഞ്ചായത്തുകളെയും, വിവിധ ശുചിത്വ
ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി റാങ്ക് നൽകുന്നതിന് കേന്ദ്ര കുടിവെളള
ശുചിത്വ മന്ത്രാലയം സ്വച്ഛ് സർവ്വേക്ഷൺ ഗ്രാമീൺ 2018 ന് തുടക്കം കുറിച്ചു. സ്‌കൂളുകൾ,
അങ്കണവാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ചന്തകൾ, പഞ്ചായത്തുകൾ മുതലായ
പൊതുയിടങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തിൽ പൊതുജനങ്ങളുടെ കാഴ്ചപ്പാട്,
സ്വച്ഛ് ഭാരത് മിഷൻ പദ്ധതി മെച്ചപ്പെടുത്തുന്നതിനുളള നിർദ്ദേശങ്ങൾ എന്നിങ്ങനെയുളള
മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന സർവ്വേയിലൂടെയാണ്
റാങ്കിഗ് നിശ്ചയിക്കുന്നത്. മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെയ്ക്കുന്ന സംസ്ഥാനങ്ങൾക്കും
ജില്ലകൾക്കും ഒക്‌ടോബർ രിന് അവാർഡ് നൽകും. ശില്പശാലയിൽ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറിമാർ, വകുപ്പ്തല
ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എം.പി.രാജേന്ദ്രൻ, എ.കെ. രാജേഷ്, സാജിയോ
ജോസഫ്, അനൂപ് കിഴക്കേപ്പാട്ട് തുടങ്ങിയവർ ക്ലാസ്സെുടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *