October 4, 2026

ലോകമുലയൂട്ടൽ വാരാചരണം സമാപിച്ചു

0
IMG-20180806-WA0058
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ഐ.ഡി.സി.എ സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലോകമുലയൂട്ടൽ വാരാചരണത്തിന്റെ സമാപനം ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷൻ ടി.എസ് ദിലീപ് കുമാർ ഉദ്ഘാടനം
ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അ ദ്ധ്യക്ഷ മേഴ്‌സി ബെന്നി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൗലോസ് കുറുമ്പേൽ മഠം, സതീദേവി,
സഫിയ, സി.ഡി.പി.ഒ കാർത്തിക അന്ന തോമസ്, ബിന്ദു, ലുമ ഭായ്, മേരിക്കുട്ടി
ജോസഫ് എന്നിവർ സംസാരിച്ചു. മികച്ച അമ്മയ്ക്കുള്ള മാതൃരത്‌ന പുരസ്‌കാരം പ്രിൻസി ജോസഫിന് ലഭിച്ചു. ക്വിസ് മത്സരത്തിൽ അഞ്ജു സോണി, ജോബിഷ ജോഷി എന്നിവരും അമ്മയും കുഞ്ഞും ഫോട്ടോ മത്സരത്തിൽ മഞ്ജു സുഭാഷ്, ഗീതാമനു എന്നിവരെയും
വിജയികളായി തിരഞ്ഞെടുത്തു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *