ആറാട്ടുതറ നിരപ്പുകണ്ടത്തിൽ വീട്ടിൽ വർഗ്ഗീസ് (59 ) കഞ്ചാവുമായി പിടിയിൽ
. മാനന്തവാടിയിലും സമീപ പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന മാനന്തവാടി ആറാട്ടുതറ സ്വദേശി നിരപ്പുകണ്ടത്തിൽ വീട്ടിൽ വർഗ്ഗീസ് (59 ) എന്നയാളെ ബത്തേരി എക്സൈസ് ഇൻസ്പെക്ടർ ഷർഫുദിൻ റ്റി പുൽപ്പള്ളി വച്ച് അറസ്റ്റു ചെയ്തു .ടിയാന്റെ കൈവശത്തു നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു . ഇയാൾക്കെതിരെ മുമ്പും മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് കേസ് നിലവിൽ ഉണ്ട് .പ്രതിയെ മാനന്തവാടി ജെ.എഫ്. എം. (ഒന്നാം ) കോടതി മുമ്പാകെ ഹാജരാക്കുന്നതാണ് . ഇൻറലിജൻസ് പ്രിവന്റീവ് ഓഫിസർ എം.കെ. ഗോപി, പ്രിവന്റീവ് ഓഫിസർ കെ.വി. ഷാജി , സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് പി .ആർ ., അനീഷ് എ.എസ്., ജ്യോതിസ് മാത്യൂ എന്നിവർ സംഘത്തിലുണ്ടായിരുന്നു.





Leave a Reply