August 11, 2026

ഒ.ആർ. കേളു എം.എൽ.എയെ ജാതിപ്പേര് വിളിച്ച കേസിൽ ഉദ്യോഗസ്ഥന് തടവ് ശിക്ഷ

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : തിരുനെല്ലി പഞ്ചായത്ത്  പ്രസിഡന്റായിരിക്കവെ  2009-ൽ   ഒ.ആർ.
കേളു എം.എൽ.എയെ ജാതിപ്പേര് വിളിച്ച കേസിൽ ഉദ്യോഗസ്ഥന് തടവ് ശിക്ഷ. അന്നത്തെ
തിരുനെല്ലി പഞ്ചായത്ത് ട്രൈബൽ എക്സ്റ്റഷൻ ഓഫിസർ കണ്ണൂർ ചാലാട്
മെഹറൂഫിനെയാണ് മാനന്തവാടിയിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായുളള
പ്രത്യേക കോടതി ആറ്  മാസം തടവിനും 10,000  രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
തിരുനെല്ലി പഞ്ചായത്തിലെ അദിവാസി ഭവന നിർമ്മാണ പദ്ധതി നിർവഹണത്തിലെ
അപാകത ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതിരുന്ന മെഹറൂഫിനെ ഭരണസമിതി
യോഗത്തിൽ വിളിച്ച് വരുത്തി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. യോഗത്തിൽ
അധ്യക്ഷത വഹിച്ച ഒ.ആർ. കേളുവിനെ പരസ്യമായി ഉദ്യോഗസ്ഥൻ ജിതിപ്പേര്
വിളിച്ച് അപമാനിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. പട്ടികജാതി
പട്ടികവർഗ വിഭാഗങ്ങൾക്കായുളള സ്പെഷൽ മൊബൈൽ സ്ക്വാഡാണ്  കേസ് അന്വേഷിച്ച്
കുറ്റപത്രം സമർപ്പിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *