August 11, 2026

വൈത്തിരിയിൽ മണ്ണിനടിയിൽപ്പെട്ട സ്ത്രീ മരിച്ചു.: മക്കി മലയിൽ രണ്ട് പേർ മണ്ണിനടിയിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരിയില്‍
പോലീസ് 
സ്റ്റേഷന് അടുത്തുള്ള ലക്ഷംവീട് കോളനിയില്‍ മണ്ണിനടിയില്‍പെട്ട വീട്ടമ്മ മരിച്ചു.  ജോര്‍ജ്ജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്.വൈത്തിരി പോലീസ് സ്റ്റേഷന്‍ ഉള്ളില്‍ ഭാഗികമായി  മണ്ണു നിറഞ്ഞു കിടക്കുന്നു.പോലീസ് സ്റ്റേഷനിലെ മെസ് ഹൗസ് പൂര്‍ണമായും തകര്‍ന്നു.മണ്ണ് ഇടിച്ചിലില്‍ ലക്ഷംവീട് കോളനിയിലെ രണ്ട് വീട് പൂര്‍ണ്ണമായും ഏഴ്  വീടുകള്‍ ഭാഗികമായും തകര്‍ന്നു. തലപ്പുഴ മക്കി മലയിൽ ഉരുൾ പൊട്ടലിൽ രണ്ട് വീടുകൾ ഒലിച്ചു പോയി. മംഗലശ്ശേരി റസാഖ്, ഭാര്യ സീനത്ത് എന്നിവർ മണ്ണിനടിയിൽ .വയനാട് ചുരത്തിലും കുറ്റിയാടി ചുരത്തിലും പാൽ ചുരത്തും മണ്ണിടിച്ചിൽ തുടരുന്നു. നൂറ് കണക്കിന് വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. നൂറ് കണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നു. 2500 പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റി. പഞ്ചാര കൊല്ലിയിൽ വാളാട്ടുക്കുന്നിൽ ഉരുൾപൊട്ടി പാലം ഒലിച്ചുപോയി. 15 കുടുംബങ്ങൾ ഒറ്റപ്പെട്ടു. വെള്ളപ്പൊക്കം വർദ്ധിക്കുന്നതിനാൽ   മുമ്പെങ്ങുമില്ലാത്ത തരം ജഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *