April 29, 2024

വയനാട്ടിൽ സൈന്യം ഉടൻ രക്ഷാപ്രവർത്തനത്തിനെത്തും: മണിക്കുന്ന് മലയിലും ഉരുൾ പൊട്ടി: കോട്ടത്തറ പഞ്ചായത്ത് ഒറ്റപ്പെട്ടു.

0
സൈന്യം ഉടന്‍ രക്ഷാപ്രവര്‍ത്തിനെത്തും.
വയനാട്ടിലെ കാലവര്‍ഷക്കെടുതി നേരിടുന്നതിന് കൊച്ചിയില്‍ നിന്ന് 5 ബോട്ടുമായി നേവി വയനാട്ടിലേക്ക് തിരിച്ചു. എന്‍ഡിആര്‍എഫിന്റെ യൂണിറ്റ്,നേവിയുടെ രണ്ട് ഹെലികോപ്റ്റര്‍ മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളില്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങും. കണ്ണൂര്‍ ഡിഎസ്‌സിയുടെ ഒരു കമ്പനിയും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. റവന്യ വകുപ്പിന്റെ മുഴുവന്‍ സംവിധാനവും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. വയനാട്ടിൽ ഇന്ന് പുലർച്ചെ ആറിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. മണിക്കുന്ന് മലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് അമ്പതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വെണ്ണിയോട് ചെറിയ പുഴയും വലിയ പുഴയും കരകവിഞ്ഞതിനെ തുടർന്ന് കോട്ടത്തറ പഞ്ചായത്ത് ഒറ്റപ്പെട്ടു. വാളാട് പാലോട്ട് തറവാട് ഉൾപ്പടെ അറുപതോളം വീടുകൾ ഒറ്റപ്പെട്ടു. രണ്ടായിരത്തോളം പേരെ ഇതിനോടകം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *